ദേശീയപാത വികസനം: സമര പ്രഖ്യാപനം നാളെ
കൊല്ലം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ നാളെ രാവിലെ പത്തിന് കൊല്ലം കലക്ടറേറ്റിന് മുന്നില്‍ സമരപ്രഖ്യാപനം നടത്തും.
ഭൂമിയും കെട്ടിടവും വ്യാപാരവും നഷ്ടപ്പെടുന്നവര്‍ ഡെപ്യൂട്ടി കലക്ടര്‍ക്ക് നിവേദനവും നല്‍കുമെന്ന് സമിതി ജില്ലാ പ്രസിഡന്റ് പീറ്റര്‍ എഡ്വിന്‍, സെക്രട്ടറി കെ.കെ.നിസാര്‍, ട്രഷറര്‍ എ.അജയകുമാര്‍ പറഞ്ഞു. വ്യാപാരം നഷ്ടപ്പെടുന്നവര്‍ക്ക് സ്ഥിരം ആസ്ഥികള്‍ക്കുള്ള നഷ്ടപരിഹാരം, സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് ഉപജീവനത്തിനുള്ള ഉപാധികള്‍, കച്ചവടക്കാര്‍ക്കുള്ള പുനരധിവാസ പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുക, ഭൂമിയും കെട്ടിടവും നഷ്ടപ്പെടുന്നവര്‍ക്ക് മാര്‍ക്കറ്റ് വില നല്‍കുക തുടങ്ങിയവയാണ് സമിതി ഉന്നയിക്കുന്ന ആവശ്യങ്ങള്‍. പാരിപ്പള്ളി മുതല്‍ ഓച്ചിറവരെയുള്ള വ്യാപാരികള്‍ സമര പ്രഖ്യാപനത്തില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."