HOME
DETAILS
MAL
മദ്യനയത്തില്‍ ജനഹിത പരിശോധന നടത്തണം: നാഷണല്‍ മുസ്ലിം വനിതാ കൗണ്‍സില്‍
backup
March 22 2018 | 06:03 AM
കൊല്ലം: പതിനായിരം ജനസംഖ്യയുളള ഒരു പഞ്ചായത്തിന് വിദേശമദ്യശാല അനുവദിക്കുമെന്ന പുതിയ മദ്യനയം നടപ്പിലാക്കുന്നതിന് മുന്‍പ് ജനഹിത പരിശോധന നടത്താന്‍ ഇടതുസര്‍ക്കാര്‍ തയ്യാറാകണമെന്ന് നാഷണല്‍ മുസ്ലിം വനിത കൗണ്‍സില്‍ സംസ്ഥാന പ്രതിനിധി യോഗം ആവശ്യപ്പെട്ടു.
എന്‍.എം.സി സംസ്ഥാന പ്രസിഡന്റ് എ. റഹീംകുട്ടി ഉദ്ഘാടനം ചെയ്തു. മദ്യനയത്തിനെതിരേ കെ.സി.ബി.സി ഉള്‍പ്പെടെയുളള സമാനസംഘടനകളുമായി യോജിച്ച് പോരാടാന്‍ നാഷണല്‍ മുസ്ലിം കൗണ്‍സില്‍ തയ്യാറാകുമെന്ന് റഹിംകുട്ടി പറഞ്ഞു.
വൈസ് പ്രസിഡന്റ് എ. സീനത്ത് അധ്യക്ഷനായി.
ഡോ. എം.എ. സമദ്, ഹംസത്ത് ബീവി, ഇ. ഐഷാബീവി, എ. സഫിയാബീവി, എ. ഷാഹിദ, എസ്. ഹക്കീമ ബീവി, എ. മുംതാസ് ബീഗം, എ. നസീമ, എ. ഷംല, എസ്. സബീന, എല്‍. ബല്‍ക്കീസ്, എ. ഷഹ്ന, അലി ഫാത്തിമ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."