HOME
DETAILS

പാടശേഖരങ്ങളില്‍ ജലസമൃദ്ധി: ദേശാടന കൊക്കുകള്‍ക്കു വസന്തകാലം

  
backup
March 22 2018 | 06:03 AM

%e0%b4%aa%e0%b4%be%e0%b4%9f%e0%b4%b6%e0%b5%87%e0%b4%96%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%b2%e0%b4%b8%e0%b4%ae%e0%b5%83%e0%b4%a6%e0%b5%8d

 

വടക്കാഞ്ചേരി : വാഴാനി ഡാം ജലാശയം പുഴയിലേക്കു തുറന്നു വിട്ടതിനെ തുടര്‍ന്നു ജലസമ്പന്നമായി കിടക്കുന്ന പുഴയൊഴുകും വഴിയിലെ പാടശേഖരങ്ങളില്‍ ദേശാടന കൊക്കുകള്‍ക്കു വസന്തകാലം. മീന ചൂടില്‍ നിന്നു ശമനവും ഭക്ഷണ സമൃദ്ധിയും തേടി നൂറു കണക്കിനു പക്ഷികളും ദേശാടന കൊക്കുകളുമൊക്കെയാണു പാടശേഖരങ്ങളില്‍ എത്തുന്നത്.
ചെറുമീനുകളും തവളകളും ഞണ്ട്, ഒച്ച് ഒക്കെയും ദേശാടന കൊക്കുകള്‍ക്കു ആഹാരമാകുന്നു. വെള്ളം നിറഞ്ഞു കിടക്കുമ്പോള്‍ അതു ഭക്ഷണ സമൃദ്ധിയും സമ്മാനിയ്ക്കുകയാണ്. ഐബിസ് ഇനത്തില്‍ പെട്ട കൊക്കുകള്‍ ധാരാളമായി പാടശേഖരങ്ങളില്‍ കണ്ടു വരുന്നതു പക്ഷി നിരീക്ഷകര്‍ക്കും കണ്ണിനു വിരുന്നാകുന്നു.
കരിന്തലയന്‍ ഐബിസ് കൊക്കുകളാണു വലിയ തോതില്‍ വിരുന്നെത്തുന്നത്. നീണ്ട കാലുകളും കറുത്തു വളഞ്ഞു നീണ്ട കൊക്കുകളും ഇവയുടെ പ്രത്യേകതയാണ്. നിശബ്ദ ജീവികളായ ഇവ വെള്ളക്കെട്ടു മേഖലയിലാണു വ്യാപകമായി കണ്ടു വരുന്നത്. കൂട്ടത്തോടെ എത്തി വളരെ വേഗം ഇരപിടിയ്ക്കുന്നതാണു ഇവയുടെ രീതി.Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."