HOME
DETAILS

പ്രതിഷേധം ശക്തം; മാലദ്വീപില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു ഇന്ത്യ സ്വാഗതം ചെയ്തു

  
backup
March 23 2018 | 00:03 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%82-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%a6%e0%b5%8d%e0%b4%b5%e0%b5%80

മാലി: പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മാലദ്വീപില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു. 45 ദിവസമായി തുടരുന്ന അടിയന്തരാവസ്ഥ പ്രസിഡന്റ് അബ്ദുല്ല യമീനാണ് പിന്‍വലിച്ചത്. പ്രതിപക്ഷ പാര്‍ട്ടിയിലെ ഒന്‍പത് നേതാക്കള്‍ക്കെതിരേയുള്ള കുറ്റം സുപ്രിംകോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഫെബ്രുവരി അഞ്ചിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 

രാജ്യത്ത് സാധാരണ ജീവിതം തുടരുന്നതിന്റെ ഭാഗമായിട്ടാണ് അടിയന്തരാവസ്ഥ പിന്‍വലിച്ചതെന്നും ദേശ സുരക്ഷക്ക് ഭീഷണിയാവുന്ന സാഹചര്യം ഇപ്പോഴുമുണ്ടെന്ന് അബ്ദുല്ല യമീന്‍ പറഞ്ഞു. മുന്‍ പ്രസിഡന്റ് മഅ്മൂന്‍ അബ്ദുല്‍ ഖയ്യൂമിനും സുപ്രിംകോടതി ജഡ്ജിമാര്‍ക്കുമെതിരേ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഭീകരക്കുറ്റം ചുമത്തിയിരുന്നു. വിചാരണ കഴിയുന്നത് വരെ ഇവരെ കസ്റ്റഡിയില്‍വയ്ക്കാന്‍ മാലി കോടതി ഇന്നലെ ഉത്തരവിട്ടു. എന്നാല്‍ ഇവര്‍ക്കെതിരേ ഭീകരക്കുറ്റം ചുമത്താനുള്ള കാരണം പ്രോസിക്യൂട്ടര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ശിക്ഷിക്കപ്പെടുകയാണെങ്കില്‍ ഇവര്‍ക്കെതിരേ പത്ത് മുതല്‍ 15 വര്‍ഷം വരെ തടവ് ലഭിക്കാം.
അടിയന്തരാവസ്ഥയുടെ ആവശ്യം ഇപ്പോഴില്ലാത്തതിനാലാണ് അബ്ദുല്ല യമീന്‍ ഇത് പിന്‍വലിച്ചിരിക്കുന്നതെന്ന് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ട്വീറ്റ് ചെയ്തു. ഇപ്പോള്‍ രാജ്യത്ത് ഏകാധിപത്യമാണ് നടക്കുന്നതെന്നും അനധികൃതമായി നൂറ് കണക്കിന് പേരെ അറസ്റ്റ് ചെയ്തുവെന്നുംഅദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ ജുഡിഷ്യറിയും നിയമ സംവിധാനവും തകര്‍ക്കപ്പെട്ടിരിക്കുകയാണെന്ന് മുഹമ്മദ് നഷീദ് പറഞ്ഞു. അടിയന്തരാവസ്ഥക്കെതിരേ തെരുവിലറങ്ങിയ നൂറ് കണക്കിന് പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ നിരവധി പേരെ ഇതുവരെ വിട്ടയച്ചിട്ടില്ല. ഇന്ത്യ യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അടയന്തരാവസ്ഥക്കെതിരേ നേരത്ത രംഗത്തുവന്നിരുന്നു.
ഉത്കണ്ഠകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അടിയന്തരാവസ്ഥ പിന്‍വലിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഇന്ത്യ പറഞ്ഞു. രാജ്യത്തിന്റെ നീതി നിയമ സംവിധാനം പുനഃസ്ഥാപിക്കാന്‍ മാലദ്വീപ് സര്‍ക്കാര്‍ ശ്രമിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. പൂര്‍ണ സ്വാതന്ത്ര്യം നടപ്പിലാക്കാന്‍ സുപ്രിംകോടതിയെയും മറ്റു കോടതികളെയും അനുവദിക്കണം.ഇതിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  a day ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  a day ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  a day ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  a day ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a day ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  a day ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  a day ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  a day ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  a day ago
No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  a day ago