ഇ-പോസ് മെഷീന്‍: റേഷന്‍ കടകളില്‍ പതിനായിരത്തോളം പേര്‍ക്ക് ജോലി നഷ്ടമാകും
മലപ്പുറം: ഇ - പോസ് മെഷിന്‍ സ്ഥാപിക്കുന്നതോടെ സംസ്ഥാനത്തെ റേഷന്‍കടകളിലെ പതിനായിരത്തോളം സെയില്‍സ്മാന്‍മാരുടെ ജോലി നഷ്ടമാകുമെന്ന് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍. റേഷന്‍കടകളെ കംപ്യൂട്ടര്‍വല്‍ക്കരിച്ച് പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതോടെ നടത്തിപ്പിന് സര്‍ക്കാര്‍ നല്‍കുന്ന തുച്ഛമായ ശമ്പളം സെയില്‍സ്മാന്‍മാര്‍ക്കു കൂടി തിയകാത്തതാണ് ഇത്തരത്തിലൊരു പ്രതിസന്ധിക്ക് കാരണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പാക്കേജ് പുനഃപരിശോധിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
കംപ്യൂട്ടര്‍ സ്ഥാപിച്ച സ്ഥലങ്ങളില്‍ വ്യാപാരിക്ക് വാടകയും കൂലിച്ചെലവും കഴിച്ച് നാലായിരം രൂപ മുതല്‍ ആറായിരം വരെയാണ് ലഭിക്കുന്നത്. ഈ തുച്ഛമായ വരുമാനം കൊണ്ട് കടകള്‍ നടത്തിക്കൊണ്ട് പോകാന്‍ സാധിക്കില്ലെന്ന് അധികൃതരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കംപ്യൂട്ടര്‍വല്‍ക്കരണം കഴിഞ്ഞശേഷം പാക്കേജ് പുനഃപരിശോധിക്കാമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ കാലങ്ങളിലെല്ലാം പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാതെ വ്യാപാരികളെ വഞ്ചിക്കുകയാണുണ്ടായതെന്നും നേതാക്കള്‍ ആരോപിച്ചു. ഇനിയും ഇതാണ് അവസ്ഥയെങ്കില്‍ മെയ് മാസത്തോടെ സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും പ്രവര്‍ത്തന രഹിതമാവും. 26ന് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ വ്യാപാരി സംഘടനാ നേതാക്കളുടെയും കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചേര്‍ന്ന് സമര പരിപാടികള്‍ പ്രഖ്യാപിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കാടാമ്പുഴ മൂസഹാജി, കബീര്‍ അമ്പാരത്ത്, നാസര്‍ വേങ്ങര, സിദ്ദിഖ് നിലമ്പൂര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."