ആദര്‍ശ കാംപയിന്‍: ്രപവര്‍ത്തക സംഗമങ്ങള്‍ നാല് കേന്ദ്രങ്ങളില്‍
ചേളാരി: സമസ്ത നൂറാം വാര്‍ഷികത്തിലേക്ക് എന്ന പ്രമേയവുമായി ജനുവരി മുതല്‍ മെയ് വരെ നടക്കുന്ന പഞ്ചമാസ ആദര്‍ശ കാംപയിന്റെ ഭാഗമായി നാല് മേഖലാ സംഗമങ്ങള്‍ നടക്കും.
ആദര്‍ശ പ്രചാരണത്തിന്റെ രൂപരേഖ, ആനുകാലിക സംഭവങ്ങളിലെ ഇടപെടല്‍, നൂറാം വാര്‍ഷികത്തിന്റെ പ്രചാരണ പദ്ധതികള്‍ എന്നിവ ചര്‍ച്ച ചെയ്യും. ജനുവരി 11ന് കൂരിയാട് ഉദ്ഘാടനം ചെയ്ത കാംപയിനിന്റെ ഭാഗമായി പ്രഭാഷകര്‍ക്കുള്ള ശില്‍പ്പശാല, സമസ്ത സ്ഥാപനങ്ങളിലെ വിദ്യാര്‍ഥി - പൂര്‍വ വിദ്യാര്‍ഥി മീറ്റ് തുടങ്ങിയവ ഇതിനകം നടന്നുകഴിഞ്ഞു. മേഖലാ സംഗമം ഉദ്ഘാടനം ഏപ്രില്‍ പന്ത്രണ്ടിന് വ്യാഴാഴ്ച പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നടക്കും. മലപ്പുറം, പാലക്കാട്, തൃശൂര്‍, നീലഗിരി ജില്ലകളിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കും. ഏപ്രില്‍ 17 ചൊവ്വാഴ്ച ഇന്റര്‍ സോണ്‍ സംഗമം കാസര്‍കോട്ട് നടക്കും. കോഴിക്കോട്, വയനാട് ,കണ്ണൂര്‍, കൊടക് ജില്ലകളുടെ ഉത്തരമേഖലാ സംഗമം ഏപ്രില്‍ 18 ബുധനാഴ്ച തലശ്ശേരിയില്‍ നടക്കും. മെയ് 12 ശനിയാഴ്ച ആലപ്പുഴയില്‍ നടക്കുന്ന തെക്കന്‍ മേഖലാ സംഗമത്തോടെ സമാപിക്കും. സംഗമത്തിന്റെ വിജയത്തിനായി ജില്ലാതല ലീഡേഴ്‌സ് മീറ്റുകള്‍ നടന്നു വരികയാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."