പാചകവാതക ഉപഭോക്താക്കള്‍ ബില്ല് ചോദിച്ചു വാങ്ങണം
കോഴിക്കോട്: പാചകവാതക ഉപഭോക്താക്കള്‍ ബില്ല് പ്രകാരമുളള തുകയാണ് ഗ്യാസ് സിലിണ്ടര്‍ കൈപ്പറ്റുമ്പോള്‍ നല്‍കേണ്ടതെന്നും ബില്ല് ചോദിച്ച് വാങ്ങാന്‍ ഉപഭോക്താക്കള്‍ തയ്യാറാകണമെന്നും പാചകവാതക അദാലത്ത് നിര്‍ദേശിച്ചു. കോഴിക്കോട് ജില്ലയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പാചകവാതക അദാലത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി ജനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ മനോജ്കുമാര്‍ കെ സ്വാഗതം പറഞ്ഞു. ഐ.ഒ.സി, ബി.പി.സി.എല്‍, എച്ച്.പി.സി എന്നീ ഓയില്‍ കമ്പനികളുടെ സെയില്‍സ് ഓഫീസര്‍മാരും, എല്‍.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ പ്രതിനിധികളും, സിറ്റി റേഷനിങ് താലൂക്ക് സപ്ലൈ ഓഫീസര്‍മാരും, ഉപഭോക്താക്കളും അദാലത്തില്‍ പങ്കെടുത്തു. സിലിണ്ടര്‍ വിതരണം സുഗമമായി നടത്തുന്നതിന് എല്ലാ ഉപഭോക്താക്കള്‍ക്കും രണ്ടാമത്തെ സിലിണ്ടര്‍ അതാത് ഏജന്‍സികളില്‍ നിന്ന് വാങ്ങാവുന്നതാണെന്ന് അദാലത്തില്‍ ഓയില്‍ കമ്പനി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."