HOME
DETAILS
MAL
മര്‍ദനമേറ്റ 12കാരന്റെ നില ഗുരുതരം; പ്രതികളെ തിരിച്ചറിഞ്ഞു
backup
March 23 2018 | 06:03 AM
തലശ്ശേരി: സ്വകാര്യ ആശുപത്രിയിലെ ലിഫ്റ്റിന്റെ സ്വിച്ചില്‍ തൊട്ടുകളിച്ചതിന് 12കാരനെ മര്‍ദിച്ച സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞു. മര്‍ദനമേറ്റ കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ന്യൂമാഹി അഴീക്കല്‍ ബീച്ച് കോട്ടക്കുന്നുമ്മലിലെ ഹൗജറിന്റെ മകന് ഹസന് ഷാക്കിബാണ് ഗുരുതരാവസ്ഥയില്‍ തലശ്ശേരി മിഷന് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. തല്ലിയവര്‍ കുട്ടി അബോധാവസ്ഥയിലായതോടെ സ്ഥലം വിട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടുപേര്‍ക്കെതിരേ കൈകൊണ്ട് അടിച്ചതിന് കേസെടുത്തതായും പ്രതികളെ തിരിച്ചറിഞ്ഞതായും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."