HOME
DETAILS
MAL
ആരാധനാലയങ്ങളിലെ രാഷ്ട്രീയപ്രവര്‍ത്തനം
backup
March 23 2018 | 18:03 PM
തിരുവനന്തപുരം: ആരാധനാലയങ്ങളോട് അനുബന്ധിച്ചുള്ള രാഷ്ട്രീയ- സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് മന്ത്രി ജി. സുധാകരന്. നിയമസഭയില്‍ ഇതിനുള്ള അനൗദ്യോഗിക ബില്ലിന് അവതരണാനുമതി തേടിയ ടി.വി രാജേഷിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഇതിനായി കൂടുതല്‍ വ്യാപ്തിയോടെ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന സാഹചര്യത്തില്‍ അനൗദ്യോഗിക ബില്‍ പരിഗണിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
സമീപ കാലങ്ങളിലായി നമ്മുടെ സമാധാനത്തിനും ആത്മീയ അന്തരീക്ഷത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന തരത്തില്‍ ചില വര്‍ഗീയ, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആരാധനാലയങ്ങളെ ദുരുപയോഗം ചെയ്യുന്നുണ്ട്.
വിശ്വാസികളുടെ ഭാഗത്തുനിന്നുള്ള ചെറുത്തുനില്‍പ്പ് കൊണ്ടാണ് ഇതില്‍ വലിയ മേല്‍ക്കൈ നേടാന്‍ ഇക്കൂട്ടര്‍ക്കു കഴിയാതെ വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."