HOME
DETAILS
MAL
ബിരിയാണി മാറിയതിന് അഭിഭാഷകന് വെടിവച്ചു
backup
March 23 2018 | 18:03 PM
കോയമ്പത്തൂര്‍: ഓര്‍ഡര്‍ ചെയ്ത ബിരിയാണി മാറിയതിനാല്‍ ജീവനക്കാര്‍ക്കെതിരെ അഭിഭാഷകന് വെടിയുതിര്‍ത്തു. ചെന്നൈ കേളപ്പാക്കം സ്വദേശിയായ അഡ്വ. മാധവനാണ് അണ്ണാനഗറിലെ ഒരു ലോഡ്ജില്‍ വെജിറ്റേറിയന്‍ ബിരിയാണിക്ക് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ റൂം ബോയി അബദ്ധത്തില്‍ ചിക്കന്‍ ബിരിയാണി കൊണ്ട് കൊടുക്കുകയായിരുന്നു. ക്ഷുഭിതനായ അഭിഭാഷകനും സുഹൃത്തും റൂം ബോയിയെ മര്‍ദ്ദിച്ചു. ഇത് അന്വേഷിക്കാന്‍ എത്തിയ ലോഡ്ജ് ഉടമ ശങ്കരലിംഗത്തിന് നേരെയും അഭിഭാഷകന് തട്ടിക്കയറി. തുടര്‍ന്ന് റിവോള്‍വര്‍ എടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."