കോഴിക്കോട്ട് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പാര്‍ക്ക്
കോഴിക്കോട്: കോര്‍പറേഷന്റെ സുസ്ഥിരവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി എരഞ്ഞിപ്പാലം 64 ാം വാര്‍ഡ് സി.ഡി.ഒ കോളനിക്ക് സമീപമുള്ള ശാസ്ത്രി നഗറില്‍ പുതിയ പാര്‍ക്ക് വരുന്നു. അത്യാധുനിക സൗകര്യങ്ങളോടുകൂടി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിശ്രമിക്കാനും വിനോദത്തിനും ആവശ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തതാണ് പാര്‍ക്ക്. ചുറ്റുമതിലോടുകൂടിഗെയ്റ്റ്, ഇരിപ്പിടങ്ങള്‍, കരിങ്കല്ല് വിരിച്ച നടപ്പാത, പവലിയന്‍, പോഡിയംസ്, ആമ്ഫി തിയറ്റര്‍, പര്‍ഗോള റൂഫ്, പ്ലാന്റര്‍ ബോക്‌സ്, സാന്റ്‌ബെഡ്, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ ടി.സിബിജുരാജിന്റെ അധ്യക്ഷതയില്‍ കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ മത്തായി സ്വാഗതവും പൊതുമരാമത്ത് വകുപ്പ് ചെയര്‍പേഴ്‌സന്‍ ലളിതപ്രഭ, മുന്‍ മേയര്‍ യു.ടി രാജന്‍, മിഡ്‌കോസ് ചേയര്‍മാന്‍ പി.സി റഷീദ്, കോര്‍പറേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ജിത്തു സംസാരിച്ചു.പ്രൊജക്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് പി.സി റഷീദ് ആന്‍ഡ് അസോസിയേറ്റ്‌സും നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത് കോഴിക്കോട് ജില്ലയിലെ എന്‍ജിനീയര്‍മാരുടെ സഹകരണ സൊസൈറ്റിയായ മിഡ്‌കോസുമാണ്.
ഇതോടൊപ്പം തന്നെ പൂളക്കടവ്, ശാസ്ത്രിനഗര്‍, ജവഹര്‍നഗര്‍, കണ്ടംകുളം എന്നീ പാര്‍ക്കുകളും നിര്‍മാണപ്രവൃത്തി തുടങ്ങിയിട്ടുണ്ട്. നാല് പാര്‍ക്കുകള്‍ക്കും കൂടി എണ്‍പത് ലക്ഷം രൂപയാണ് കോര്‍പറേഷന്‍ അനുവദിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."