HOME
DETAILS
MAL
കള്ളക്കേസെടുത്ത നടപടിയെ അപലപിച്ചു
backup
March 24 2018 | 04:03 AM
ഫറോക്ക്: സംവാദാത്മകമായ ഒരു പ്രസംഗത്തിന്റെ പേരില്‍ ഫാറൂഖ് ട്രെയിനിങ് കോളജ് അധ്യാപകന് ജൗഹര്‍ മുനവിറിനെതിരേ കള്ളക്കേസെടുത്ത നടപടിയെ കെ.പി.സി.ടി.എ ഫാറൂഖ് ട്രെയ്നിങ് കോളജ് യൂനിറ്റ് ശക്തമായി അപലപിച്ചു. കോളജ് അധ്യാപകരെ മതഭീകരവാദികളാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. കാലിക്കറ്റ് യൂനിവേഴ്സിറ്റി റീജ്യനല്‍ സെക്രട്ടറി ഡോ. ഉമര്‍ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ഡോ.എം. ജസ അധ്യക്ഷയായിരുന്നു. കെ.പി നിരഞ്ജന, കെ. മുഹമ്മദ് ഷരീഫ്, കെ.വി രജിത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."