HOME
DETAILS
MAL
പേരാമ്പ്ര ഇരട്ടക്കൊലപാതകം: പ്രതിക്ക് ഇരട്ട ജീവപര്യന്തം
backup
March 24 2018 | 06:03 AM
വടകര:കോഴിക്കോട് പേരാമ്പ്രയില്‍ വൃദ്ധദമ്പതികളെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതി ഞാണിയം തെരുവിലെ കൂനേരി കുന്നുമ്മല്‍ ചന്ദ്രന് ഇരട്ട ജീവപര്യന്തം.
പേരാമ്പ്ര ടെലഫോണ്‍ എക്സ്ചേഞ്ചിന് സമീപം ഞാണിയത്ത് തെരുവില്‍ വട്ടക്കണ്ടി മീത്തല്‍ ബാലന്(62), ഭാര്യ ശാന്ത(59)എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വടകര സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.
2015 ജൂലൈ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രതി കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാനാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊല നടക്കുന്നതിനിടയില്‍ ബഹളം കേട്ട് സ്ഥലത്തെത്തിയ അയല്‍വാസിയായ പ്ലസ് ടു വിദ്യാര്‍ഥി കൊല്ലിയില്‍ അജില്‍ സന്തോഷിനും (17)വെട്ടേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."