HOME
DETAILS

പരപ്പന്‍ പാറ ഭാഗത്ത് മരത്തില്‍ കുടുങ്ങിയ നിലയില്‍ ശരീര ഭാഗം; ചൂരല്‍ ഉരുള്‍പൊട്ടലിലേതെന്ന് നിഗമനം

  
Web Desk
November 03, 2024 | 7:56 AM

Body Parts Discovered at Parappanpara Following Chooralmala Landslide Disaster

കല്‍പറ്റ: പരപ്പന്‍ പാറ ഭാഗത്ത് നിന്ന് മൃതദേഹ ഭാഗം കണ്ടെത്തി. മരത്തില്‍ കുടുങ്ങിയ നിലയിലാണ് അഗ്‌നി ശമന സേന ശരീരഭാഗം കണ്ടെത്തിയത്. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഉള്‍പ്പെട്ടതാണെന്നാണ് നിഗമനം.  രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ആണ്ടുപോയ 47 പേരെ മൂന്നുമാസം കഴിഞ്ഞിട്ടും കണ്ടെത്തിയിട്ടില്ല.

ഔദ്യോഗിക കണക്കു പ്രകാരം 231 മൃതദേഹങ്ങളും 222 ശരീരഭാഗങ്ങളുമാണ് ദുരന്തമേഖലയില്‍നിന്നും മലപ്പുറം ചാലിയാര്‍ പുഴയില്‍നിന്നുമായി കണ്ടെത്തിയത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ 431 ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചതില്‍ 208 എണ്ണത്തിന്റെ പരിശോധനഫലം പോലും ഇനിയും ലഭിച്ചിട്ടില്ല.

മൂന്നുമാസം പിന്നിടുമ്പോഴും അടിയന്തര സഹായം പോലും കിട്ടാത്തവര്‍ ധാരാളമാണ്. പുനരധിവസിപ്പിക്കേണ്ടവരുടെ പട്ടികപോലും പ്രസിദ്ധീകരിക്കാന്‍ ഭരണകൂടത്തിനായിട്ടില്ല. 
ദുരന്തത്തില്‍ ബാക്കിയായവരെ ചേര്‍ത്തുനിര്‍ത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിസ്സംഗതയിലാണെന്ന പരാതി വ്യാപകമാണ്. 

 

Remains have been found in Parappanpara, believed to be linked to the Chooralmala landslide disaster that claimed 47 lives three months ago



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ഹരിത പെരുമാറ്റച്ചട്ടം ലംഘിച്ച പ്രിന്റിങ് സ്ഥാപനത്തിനെതിരെ നടപടി; 30 ലക്ഷത്തിന്റെ വസ്തുക്കൾ പിടികൂടി 

Kerala
  •  6 days ago
No Image

ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചു; വ്യാപക പ്രതിഷേധം

Kerala
  •  6 days ago
No Image

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി; ആദ്യ പ്രളയ മുന്നറിയിപ്പ് നൽകി തമിഴ്‌നാട്

Kerala
  •  6 days ago
No Image

നടനും ടിവികെ നേതാവുമായ വിജയ്‌യെ വിമർശിച്ച യൂട്യൂബർക്ക് നേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ

National
  •  6 days ago
No Image

മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റ്; കന്യാസ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  6 days ago
No Image

വിമാന സർവീസുകളെയടക്കം പിടിച്ചുകുലുക്കിയ ലോകത്തെ 5 പ്രധാന അഗ്നിപർവ്വത സ്ഫോടനങ്ങൾ

International
  •  6 days ago
No Image

കാറിൽ നിന്ന് നേരെ സ്കൂട്ടറിലേക്ക്; മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ച പാമ്പിനെ ഒടുവിൽ പിടികൂടി

Kerala
  •  6 days ago
No Image

യൂറോപ്യന്‍ ക്ലോസറ്റില്‍ വെച്ച് ചിക്കന്‍ കഴുകും; വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകവും; ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്ത് നഗരസഭ

Kerala
  •  6 days ago
No Image

ദുബൈയിൽ നിന്നുള്ള യാത്രക്കാർക്ക് സ്വർണ്ണം കൈവശം വെക്കാം; ഇക്കാര്യം ശ്രദ്ധിക്കണമെന്ന് മാത്രം

uae
  •  6 days ago
No Image

ദക്ഷിണ സുഡാനിൽ വിമാനാപകടം: പ്രളയബാധിതർക്കുള്ള ഭക്ഷണസാധനങ്ങളുമായി പോയ വിമാനം തകർന്ന് മൂന്ന് മരണം

International
  •  6 days ago