പുതിയ അധ്യയന വര്‍ഷത്തിനു മുമ്പ് പാഠപുസ്തക വിതരണം ഊര്‍ജിതമാക്കുന്നു
ഒലവക്കോട്: പുതിയ അധ്യയന വര്‍ഷത്തില്‍ ഇത്തവണ വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങള്‍ക്കായുള്ള കാത്തിരിപ്പുവേണ്ട. കാരണം സ്‌കൂള്‍ തുടക്കത്തിനു മുമ്പേ ജില്ലയില്‍ പാഠപുസ്തക വിതരണം ഊര്‍ജിതമാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.
ജില്ലയിലെ പാഠപുസ്തക വിതരണം 80 ശതമാനത്തോളം പൂര്‍ത്തിയായെന്നാണ് പറയുന്നത്.
ക്കാര്‍, എയ്ഡഡ് സ്‌കൂളിലാണ് പാഠപുസ്തക വിതരണം നടക്കുന്നത്. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഓര്‍ഡര്‍ ലഭിക്കുന്നതിനുസരിച്ച് വിതരണം പൂര്‍ത്തിയായാകുമെന്നിരിക്കെ ഇപ്പോള്‍ 1 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തക വിതരണമാണ് നടക്കുന്നത്. ജില്ലയിലെ 14 ഉപജില്ലകള്‍ക്കുകീഴില്‍ 234 പാഠപുസ്തക സൊസൈറ്റിയാണുള്ളത്. ഇതില്‍ ഷൊര്‍ണൂരിലെ ടെക്സ്റ്റ് ബുക്ക് ഡിപ്പോയില്‍ നിന്നും കെ.പി.ബി.എസ് ജിവനക്കാര്‍ നേരിട്ടാണ് ഇവിടേക്ക് പാഠപുസ്തകങ്ങളെത്തിക്കുന്നത്.
എല്‍.പി-യുപി. ക്ലാസുകളിലേക്കാവശ്യമായ പാഠപുസ്തകങ്ങളാണ് ഇനി നല്‍കാനുള്ളത്. ഈ ക്ലാസിലേക്കുള്ള പാഠപുസ്തകങ്ങള്‍ ഉടന്‍ എത്തിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
ജില്ലക്ക് 25 ലക്ഷത്തോളം പാഠപുസ്തകങങളാണ് ആവശ്യം പ്രതിദിനം 4 ലോഡുകളായാണ് വിതരണം നടക്കുന്നത്.
ഓണപരീക്ഷക്ക് പോലും മിക്ക വിദ്യാര്‍ഥികളും പാഠപുസ്തകം ലഭിക്കാതെയാണ് പരീക്ഷയെഴുതിയത്. എന്നാല്‍ ഇത്തവണ അധ്യയന വര്‍ഷമാരംഭിക്കുമ്പോള്‍ പാഠപുസ്തകം ലഭിക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാവും.
വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സര്‍ക്കാറും ഈ വിഷയത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതാണ് ഇത്തവണ നേരത്തെ പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായതും വിതരണം നടത്താന്‍ കഴിഞ്ഞതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."