പഞ്ചായത്തില്‍ നികുതി അടച്ചില്ല ബി.എസ്.എന്‍.എല്‍ ടവറുകളും ജനറേറ്ററും ജപ്തി ചെയ്തു
ചെറുതുരുത്തി : ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബി.എസ്.എന്‍.എല്‍ ) വള്ളത്തോള്‍ നഗര്‍ പഞ്ചായത്തില്‍ ഒടുക്കേണ്ട നികുതി അടയ്ക്കുന്നതില്‍ കോര്പ്പറേഷന് വരുത്തിയ വീഴ്ച്ചയെ തുടര്‍ന്നു പഞ്ചായത്ത് കോര്‍പ്പറേഷന്റെ മൂന്നു ടവറുകളും ഒരു ജനറേറ്ററും ജപ്തി ചെയ്തു. താഴപ്ര, പൈങ്കുളം ഗെയ്റ്റ്, യത്തീംഖാന റോഡിലെ ടവര്‍, ഓഫീസ് പരിസരത്തെ ജനറേറ്റര്‍ ആണു ഇന്നലെ ജപ്തി ചെയ്തത്. 2017 വര്‍ഷത്തെ നികുതിയായ 31, 350 രൂപയാണു ബി.എസ്.എന്‍.എല്‍ കുടിശിഖ വരുത്തിയത്. ഇതു അടയ്ക്കണമെന്നു ആവശ്യപ്പെട്ടു പഞ്ചായത്ത് നവംബര്‍ മാസത്തില്‍ കോര്‍പ്പറേഷനു നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഒരു പ്രതികരണവും ഉണ്ടായില്ല. ഇതിനെ തുടര്‍ന്നു മാര്‍ച്ച് ഒന്നിനു റവന്യൂ റിക്കവറി നോട്ടീസ് അയയ്ക്കുകയും ചെയ്തു. ഇതിനും മറുപടി ഇല്ലാതായതോടെയാണു ജപ്തി നടത്തിയത്. പഞ്ചായത്ത് സെക്രട്ടറി യു.എസ് അജില, അസിസ്റ്റന്റ് സെക്രട്ടറി എം.എസ് രോഹിണി, ജൂനിയര്‍ സൂപ്രണ്ട് വേണുഗോപാല്‍, വാറണ്ട് ഓഫീസര്‍ കെ.എ സലീഹയുടെ നേതൃത്വത്തിലായിരുന്നു ജപ്തി. ചെറുതുരുത്തി പൊലിസും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."