സമസ്ത വിട്ടു പോയവര്‍ക്ക് തിരിച്ചു വരാം: എം.ടി അബ്ദുള്ള മുസ്്ലിയാര്‍
വെട്ടിക്കാട്ടിരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലംയില് നിന്നും വിട്ടു പോയവര്‍ക്കു സമസ്തയിലേക്കു എപ്പോള്‍ വേണമെങ്കിലും തിരിച്ചു വരാം. സമസ്തക്കു സ്വന്തമായി ആദര്‍ശമില്ല. ഉള്ളതു പരിശുദ്ധ ദീനിന്റെ ആദര്‍ശമാണ്. ദീനിന്റെ ആശയ പ്രകടനമാണു സമസ്ത നടത്തുന്നത്.
അതിനെതിരെയുള്ള ശക്തികളെ പ്രതിരോധിക്കു. സമസ്തയുടെ ആദര്‍ശം പണയപ്പെടുത്തി ഐക്യപ്പെടുക എന്നതു അസാധ്യമാണ്. ആദര്‍ശവിശുദ്ധിയുടെ 90 വര്‍ഷങ്ങള്‍ പിന്നിടുന്ന സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. സമസ്തയില്‍ നിന്നും വിട്ടുപോയവര്‍ മടങ്ങി വരുന്നതിനെ സ്വാഗതം ചെയ്യുന്നു.
വിശുദ്ധ ദീനിന്റെ ആദര്‍ശങ്ങള്‍ പിന്തുടരുന്ന സമസ്തയാണു ശരിയെന്നു കാലം തെളിയിച്ചെന്നും സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ മുസ്്ലീമുകള് ഉള്ള എല്ലായിടത്തും വ്യാപിച്ചു.
അതിനാല്‍ ഈ പണ്ഡിതസഭ സമസ്ത ലോക ജംഇയത്തുല്‍ ഉലമയായെന്നും സമസ്ത കേരള ജംഇയത്തുല്‍ ഉലമ വൈസ് പ്രസിഡന്റും ഇസ്്ലാം മത വിദ്യാഭ്യാസ ബോര്‍ജ് സെക്രട്ടറിയുമായ എം.ടി അബ്ദുല്ല മുസ്്ലിയാര്‍ പറഞ്ഞു. മേലെ വെട്ടിക്കാട്ടിരി ബദരിയ്യ മദ്രസയുടെ പുതിയ കെട്ടിടത്തിനു ശിലാ സ്ഥാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം. സുന്നി മഹല്ലു ഫെഡറേഷന് ജില്ലാ സെക്രട്ടറി ഹംസ ബിന്‍ ജമാല്‍ റംലി മുഖ്യാതിഥിയായി.
സമസ്ത ലീഗല്‍ സെല്‍ കണ്‍വീനര്‍ ബഷീര്‍ കല്ലേപ്പാടം, എസ്.വൈ.എസ് മേഖല സെക്രട്ടറി ഉസ്മാന് മുസ്്ലിയാര്‍, കെ.എം മുഹമ്മദ്, ഹസൈനാര്‍ മുസ്്ലിയാര്‍, ഉമ്മര്‍ മാസ്റ്റര്‍, ഹസന് മൗലവി. കെ.എ മുഹ്യുദ്ദീന്‍, അബ്ദുള്‍ റഹ്മാന്, ഉമ്മര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."