എസ്.കെ.എസ്.ബി.വി ജില്ലാതല ജലദിന കാംപയിനിന് തുടക്കം
കുന്ദമംഗലം: പ്രകൃതി സൗഹൃദ സംരംഭങ്ങളിലൂടെ നമ്മുടെ പൂര്‍വികര്‍ പിന്തുടര്‍ന്ന് വന്ന പാരമ്പര്യ രീതികളിലൂടെ പ്രകൃതിയില്‍ ഇടപെട്ട് ജലസംരക്ഷണത്തിന് വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണമെന്നും മഴ ലഭിക്കുന്ന അവസരത്തില്‍ കുഴികളിലും മറ്റും ജലത്തെ നാളെക്ക് വേണ്ടി കരുതിവയ്ക്കുകയും ചെയ്യണമെന്നും മുന്‍ എം.എല്‍.എ യു.സി രാമന്‍ പറഞ്ഞു . 'കരുതി വയ്ക്കാം ജീവന്റെ തുള്ളികള്‍ നാളെയ്ക്കായി ' എന്ന പ്രമേയത്തില്‍ സമസ്ത കേരളാ സുന്നി ബാല വേദി സംസ്ഥാന കമ്മിറ്റി നടത്തുന്ന ജലദിന കാംപയിനിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . പുവ്വാട്ട്പറമ്പ് മദ്‌റസത്തുല്‍ ഇര്‍ഷാദിയ്യയില്‍ നടന്ന പരിപാടിയില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി റഷീദ് ഫൈസി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ചടങ്ങില്‍ എസ്.കെ.ജെ.എം ജില്ലാ ജന. സെക്രട്ടറി പ.ി ഹസൈനാര്‍ ഫൈസി അധ്യക്ഷനായി. ഒ.പി അഷ്‌റഫ്, പി. ബാവ ഹാജി, എ.ടി മുഹമദ് മാസ്റ്റര്‍ , അബ്ദുറഹ്മാന്‍ മുസ് ലിയാര്‍, എം.കെ സലീം മുസ്‌ലിയാര്‍, പി.ടി അബ്ദു റഹ്മാന്‍ ഹാജി, അജ്‌വദ് ജുമാന്‍ എളേറ്റില്‍ ,സഹദ് കാരന്തൂര്‍ , മുനീബ് പേരാമ്പ്ര, വാര്‍ഡ് മെംബര്‍ പി.കെ ശറഫുദ്ധീന്‍, പി.പി സൈതലവി മുസ്‌ലിയാര്‍, സംസാരിച്ചു . ജലദിന കാംപയിനിനിന്റ ഭാഗമായിയുളള തണ്ണീര്‍ പന്തല്‍ , പറവകള്‍ക്ക് നീര്‍കുടം, പോസ്റ്റര്‍ മത്സരം എന്നിവയും നടത്തി. എസ് ബി വി ജില്ല പ്രസിഡന്റ് ഫുആദ് വെള്ളിമാട്കുന്ന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വര്‍. സെക്രട്ടറി ഫര്‍ഹാന്‍ മില്ലത്ത് സ്വാഗതവും കണ്‍വീനര്‍ സ്വാലിഹ് മുസ് ലിയാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."