കണ്ണൂരിന്റെ കണ്ണുനീര്‍ ഇനി ഡോക്ടര്‍
കൂത്തുപറമ്പ്: കണ്ണില്ലാത്ത കണ്ണൂര്‍ രാഷ്ട്രീയസംഘര്‍ഷത്തിനിടെ കാല് നഷ്ടപ്പെട്ട അസ്‌നക്ക് എം.ബി.ബി.എസ്. വിധിക്കെതിരെയുള്ള പോരാട്ടത്തിലൂടെ അസ്‌ന നേടിയെടുത്തത് ഡോക്ടര്‍ പദവി. ആരും മറന്നു കാണുമെന്ന് തോന്നുന്നില്ല, ചെറുവാഞ്ചേരി പൂവത്തൂരിലെ അസ്‌ന എന്ന പെണ്‍കുട്ടിയെ. കണ്ണൂരിലെ അക്രമ രാഷ്ട്രീയം അസ്‌നയ്ക്ക് നഷ്ടപ്പെടുത്തിയത് സ്വന്തം വലതുകാല്‍. പിന്നീട് കൃത്രിമ കാലില്‍ നടന്നു ശീലിച്ച അസ്‌ന പിന്നീട് വിധിക്കെതിരെ തുഴഞ്ഞു. അങ്ങിനെ അസ്‌ന ഇന്ന് മെഡിക്കല്‍ ബിരുദം നേടി ഡോക്ടറായിരിക്കുന്നു.
ഇന്നലെ വൈകുന്നേരത്തോടെയാണ് എം.ബി.ബി.എസ്.പരീക്ഷയില്‍ വിജയിച്ച കാര്യം അസ്‌ന അറിഞ്ഞത്. ഇതോടെ ഡോക്ടര്‍ എന്ന താല്‍ക്കാലിക റജിസ്‌ട്രേഷന്‍ പദവി തനിക്ക് ലഭിച്ചതായി അസ്‌ന പറഞ്ഞു. ഇനി ഒരു വര്‍ഷത്തെ ഹൗസ് സര്‍ജന്‍സി കോഴ്‌സു കൂടി പൂര്‍ത്തിയാക്കിയാല്‍ സ്ഥിരം ഡോക്ടര്‍ പദവി ലഭിക്കും. 2013ലായിരുന്നു അസ്‌ന മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയത്.
2000 സെപ്തംബറില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ദിനത്തിലാണ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന അസ്‌നയുടെ നേര്‍ക്ക് ബോംബു വന്നു വീണത്. സഹോദരന്‍ ആനന്ദിനും പരുക്കേറ്റിരുന്നു. വീടിനു സമീപം പൂവത്തൂര്‍ ന്യൂ.എല്‍.പി.സ്‌കൂളിലായിരുന്നു പോളിംഗ് സ്റ്റേഷന്‍. അവിടെയുണ്ടായ അക്രമത്തിനിടെ എറിഞ്ഞ ബോംബ് അസ്‌നയുടെ വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു. പരുക്കേറ്റ അസ്‌നയ്ക്ക് പിന്നീട് വലതുകാല്‍ മുറിച്ചു മാറ്റേണ്ടി വന്നു. എന്നാല്‍ വിധിക്കെതിരെയുള്ള പോരാട്ടമായിരുന്നു അസ്‌നയ്ക്ക് തുടര്‍ന്നുള്ള ജീവിതം. പിന്നീട് കൃത്രിമ കാല്‍ ഘടിപ്പിച്ചു. ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പണം സ്വരൂപിച്ച് നിര്‍ധനരായ അസ്‌നയുടെ കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കി. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശ പ്രകാരം അസ്‌നയ്ക്ക് ഉപയോഗിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക സൗകര്യവും ഏര്‍പ്പാട് ചെയ്തു.
പരുക്കേറ്റ് ഏറെ കാലം ആശുപത്രിയില്‍ കഴിയേണ്ടിവന്ന കാലത്ത് മനസില്‍ ഉടലെടുത്ത ആഗ്രഹമാണ് ഡോക്ടറാവുക എന്നതെന്നും ഡോക്ടര്‍ പദവി ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അസ്‌ന പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."