വഹാബി പ്രസ്ഥാനത്തിന്റെ ഭീകരതയുമായുള്ള ബന്ധത്തിന് ചരിത്രത്തോളം പഴക്കം: ഹമീദ് ഫൈസി അമ്പലക്കടവ്
ചെര്‍പ്പുളശ്ശേരി: വഹാബി പ്രസ്ഥാനം ഭീകരതയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന വിഭാഗമാണെന്ന് എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി ഒ.അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് വ്യക്തമാക്കി. വഹാബി പ്രസ്ഥാനത്തിന്റെ ഭീകരതയും തൗഹീദിലെ ചാഞ്ചാട്ടവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വഹാബി പ്രസ്ഥാനത്തിന്റെ ഭീകരതയുമായുള്ള ബന്ധത്തിന് ചരിത്രത്തോളം പഴക്കമുണ്ട്. അല്‍ക്വയ്ദ, ഐ.എസ്്.ഐ.എസ് തുടങ്ങിയ ശക്തികളെല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് ചരിത്രം പരിശോധിച്ചാല്‍ കാണാനാകും. ബിദ്ഈ പ്രസ്ഥാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വഹാബിസം. വഹാബി ചിന്തകളും ആശയങ്ങളും ജൂതന്മാരുമായി കെട്ടുപിണഞ്ഞുകിടക്കുന്നതാണ്. വഹാബിസത്തിന് ബീജം നല്‍കിയ വ്യക്തിതന്നെ ജൂതന്മാരുടെ സന്തതസഹചാരിയായിരുന്നു.
വഹാബിസം, ഐ.എസ്.ഐ.എസ്, അല്‍ക്വയ്ദ എന്നീ സംഘടനകള്‍ക്കെല്ലാം ജൂത ബന്ധത്തെ അരക്കെട്ടുറപ്പിക്കുന്ന തെളിവുകള്‍ അനേകം പുറത്തുവന്നിട്ടുണ്ട്. 1914 വരെ ശക്തമായ കെട്ടുറപ്പോടെ ഇസ്‌ലാമിക ഖിലാഫത്ത് പ്രവര്‍ത്തിച്ചിരുന്നു. അതിനെ തകര്‍ക്കാന്‍ ജൂത-ക്രൈസ്തവ കൂട്ടുകെട്ടില്‍ നീക്കം നടത്തിയപ്പോള്‍ അവരെ സഹായിക്കാനുണ്ടായിരുന്നത് വഹാബികളായിരുന്നുവെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. തുര്‍ക്കിയിലെ ഉസ്മാനിയ ഖിലാഫത്തിനെ തകര്‍ക്കാന്‍ അന്ന് സൗദിയില്‍ ഭരണത്തിലുണ്ടായിരുന്ന വഹാബികളെ കൂട്ടുപിടിച്ച് സമാന്തര ഇസ്‌ലാമിക കേന്ദ്രമാക്കാന്‍ സഹായിക്കാമെന്ന വാഗ്ദാനം നല്‍കി ജൂതന്മാര്‍ നീക്കം നടത്തിയപ്പോള്‍ അതിനു നിന്നുകൊടുത്തവരാണ് വഹാബികള്‍. ലോകത്ത് വഹാബി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. കുഫ്‌റിന്റെ പേരിലായിരുന്നു അക്രമങ്ങള്‍. ഇതിലൂടെ ഇസ്‌ലാമിക ചിഹ്നങ്ങളും കെട്ടിടങ്ങളും വരെ അവര്‍ തകര്‍ത്തുതരിപ്പണമാക്കിയെന്നും അദ്ദേഹം പറഞ്ഞു. പ്രവാചകര്‍ നമുക്കെത്തിച്ച ഇസ്‌ലാമിക സന്ദേശങ്ങള്‍ പൊതുസമൂഹത്തിലേക്ക് എത്തിക്കാന്‍ ദീനിപ്രവര്‍ത്തകര്‍ക്ക് ബാധ്യതയുണ്ടെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ബഹുസ്വര സമൂഹവും ഇസ്‌ലാമിക ദഅ്‌വത്തും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏത് മതത്തിലായാലും വിശ്വാസികള്‍ എങ്ങിനെ ജീവിക്കണമെന്ന് നിര്‍ദേശിക്കാന്‍ മതനേതാക്കള്‍ക്ക് അവകാശമുണ്ട്. അതില്‍ കൈകടത്താനും തെറ്റായി വ്യാഖ്യാനിച്ച് തടസ്സങ്ങളുണ്ടാക്കാനും ഇരുട്ടിന്റെ ശക്തികള്‍ വരുമ്പോള്‍ അത്തരം പ്രവണതകള്‍ക്കെതിരെ മുഴുവന്‍ മുസ്‌ലിം സമൂഹവും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം വ്യക്തമാക്കി. ചിലര്‍ അങ്ങേയറ്റം അപകടകരമായ വാക്കുകളും ഭീഷണികളും കൊണ്ട് പ്രസംഗിച്ചാല്‍ നിയമപാലകര്‍ മൗനം പാലിക്കുമ്പോള്‍ അതേ കാര്യങ്ങള്‍ മറ്റൊരു വിഭാഗത്തിലെ ആളുകള്‍ ആവര്‍ത്തിച്ചാല്‍ ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് കേസ്സെടുക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."