ഹയര്‍ സെക്കന്‍ഡറി മേലയിലെ പോരായ്മകള്‍ പരിഹരിക്കണമെന്ന്
ആലപ്പുഴ: കാല്‍നൂറ്റാണ്ട് പഴക്കമുളള ഹയര്‍ സെന്‍ഡറി മേഖലയിലെ ഇനിയും പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന് പ്രിന്‍സിപ്പല്‍സ് ഫോറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കൗമാരപ്രായക്കാരായ നൂറ് കണക്കിന് വിദ്യര്‍ഥികള്‍ പഠിക്കുന്ന ഹയര്‍ സെക്കന്‍ഡറി മേഖല ഇപ്പോഴും ഒട്ടനവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നുണ്ട്.
ഈ മേഖല സാധാരണ നില കൈവരിക്കണമെങ്കില്‍ ഇനിയും ഒട്ടനവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. ക്ലര്‍ക്കിന്റെ അഭാവത്തില്‍ നൂറ് കണക്കിന് വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും സങ്കീര്‍ണ്ണവും സമയബന്ധിതവുമായ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടി വരുന്നതിനാല്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് തങ്ങളുടെ അധ്യാപന ജോലി കൃത്യമായി നിര്‍വഹിക്കാന്‍ പലപ്പോഴും സാധിക്കാതെ വരാറുണ്ട്.
ഇത്ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനു നിരക്കാത്ത ഒന്നായതിനാല്‍ അടുത്ത അധ്യായന വര്‍ഷം മുതല്‍ പ്രിന്‍സിപ്പല്‍മാരെ ക്ലാസ്ചാര്‍ജില്‍ നിന്നും ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ ജനറല്‍ ബോഡി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പതിനൊന്ന് പ്രന്‍സിപ്പല്‍മാരെ ചടങ്ങില്‍ ആദരിച്ചു.
ആലപ്പുഴ ലജനത്തുല്‍ മുഹമ്മദിയ്യാ ആഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം റിജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മിനി ഉത്ഘാടനം ചെയ്തു. ജില്ലാ കോര്‍ഡിനേറ്റര്‍ വിശ്വനാഥന്‍ അദ്യക്ഷത വഹിച്ചു. റ്റി എ അഷറഫ് കുഞ്ഞാശാന്‍ മധു മോഹന്‍, ഗ്രേസി, അബ്ദുസ്സലാം, ബാബു, മനോജ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."