മഹല്ല് ശാക്തീകരണ ക്യാംപ് നടത്തി
ആലപ്പുഴ: സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹല്ല് സാരഥികള്‍ക്കായി മഹല്ല് ശാക്തീകരണ ക്യാംപ് ആലപ്പുഴ പടിഞ്ഞാറെ മഹല്ല് ജുമുഅ മസ്ജിദിന് സമീപമുള്ള മക്ക ടവറില്‍ നടത്തി. ആലപ്പുഴ മേഖലാ പ്രസിഡന്റ് മെഹബൂബ് പതാക ഉയര്‍ത്തി ക്യാമ്പ് ജംഇയ്യത്തുല്‍ ഖുത്വബാഅ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹദിയത്തുല്ല തങ്ങള്‍ ഉദ്ഘാടനം ചെയ്തു.ആദ്യ സെഷനില്‍ ജില്ലാ പ്രസിഡന്റ് കുന്നപ്പള്ളി മജീദ് അദ്ധ്യക്ഷനായി.
എസ്.എം.എഫ് സംസ്ഥാന ഓര്‍ഗനൈസര്‍ എ.കെ ആലിപ്പറമ്പ് പ്രാര്‍ഥന നടത്തി സമസ്ത ഓര്‍ഗനൈസര്‍ പി.സി ഉമര്‍ മൗലവി വയനാട് മുഖ്യആശംസ നടത്തി.മഹല്ല് സമുദ്ധാരണം മഹല്ല് സാരഥികളിലൂടെ എന്ന വിഷയത്തില്‍ പ്രൊഫ.സി.ഹംസ മേലാറ്റൂര്‍ ക്ലാസിന് നേതൃത്വം നല്‍കി.ജനറല്‍ സെക്രട്ടറി നൗഷാദ് കൊക്കാട്ട്തറ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അഹമദ് നീര്‍ക്കുന്നം നന്ദിയും പറഞ്ഞു.രണ്ടാം സെഷനില്‍ ജില്ലാ ട്രഷറര്‍ ഹാജി അബൂബക്കര്‍ എസ്.എം.ജെ അധ്യക്ഷനായി ലൈറ്റ് ഓഫ് മദീന എന്ന വിഷയത്തില്‍ ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ ക്ലാസിന് നേതൃത്വം നല്‍കി.
ജില്ലയിലെ നൂറ്റി അന്‍പതോളം മഹല്ല് ജമാഅത്തുകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു.ഏപ്രില്‍ മാസത്തില്‍ കാസര്‍ഗോഡ് വച്ച് നടക്കുന്ന ലൈറ്റ് ഓഫ് മദീന-മഹല്ല് ശാക്തീകരണ ദൃശ്യാവിഷ്‌കരണ ക്യാംപിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ഷട്രേഷന്‍ ക്യാംപില്‍ നടന്നു ജില്ലയില്‍ നിന്നും മുന്നൂറ് പ്രതിനിധികള്‍ പങ്കെടുക്കും.
സമസ്ത ഓര്‍ഗനൈസര്‍ ഒ.എം.ഷെരീഫ് ദാരിമി കോട്ടയത്തിന്റെ പ്രാര്‍ത്ഥനയോടെ ക്യാമ്പ് പര്യവസാനിച്ചു.ജംഇയ്യത്തുല്‍ ഉലമ ജില്ലാ ഖജാന്‍ജി മഹ്മൂദ് മുസ്‌ലിയാര്‍,വര്‍ക്കിങ് സെക്രട്ടറി യു. മുഹമ്മദ് ഹനീഫ ബാഖവി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് പി.എ ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍,ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍,സുന്നി യുവജന സംഘം ജില്ലാ ജനറല്‍ സെക്രട്ടറി നിസാര്‍ പറമ്പന്‍,മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം. മുജീബ് റഹ്മാന്‍, സുന്നി ബാലവേദി ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് മുബാഷ്, എസ്.എം.എഫ് ജില്ലാ ഭാരവാഹികളായ റഹ്മത്തുല്ല മുസ്‌ലിയാര്‍, എ.എ വാഹിദ്,അയ്യൂബ് ഖാന്‍ മന്നാനി,ഉമ്മര്‍കുഞ്ഞ് ആയാപറമ്പ് എന്നിവര്‍ സംബന്ധിച്ചു,
ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിംകുട്ടി വിളക്കേഴം സ്വാഗതവും സെക്രട്ടറി മഷ്ഹൂര്‍ പൂത്തറ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."