ശതകോടീശ്വരന്മാര്‍ ഇന്ത്യ വിടുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അടുത്തകാലത്തായി ശതകോടീശ്വരന്മാര്‍ കൂട്ടത്തോടെ രാജ്യവിടുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്തേണ്ട പണമാണ് ഇതുവഴി നഷ്ടമാകുന്നത്. ഏതാണ്ട് 7,000 കോടീശ്വരന്മാരാണ് രാജ്യം വിട്ടതെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്‍വസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
10 ലക്ഷം ഡോളറോ അതിന് മുകളിലോ ആസ്ഥിയുള്ള സമ്പന്നരാണ് കൂട്ടത്തോടെ രാജ്യം വിടുന്നത്. കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കുള്ളിലാണ് പലരും ഇന്ത്യയില്‍ നിന്ന് യു.കെ, ദുബൈ, സിംഗപൂര്‍ പോലുള്ള രാജ്യങ്ങളിലേക്ക് മാറിയത്. ഇന്ത്യയില്‍ 2.1 ശതമാനമാണ് ശതകോടീശ്വരന്മാര്‍. ചൈനയില്‍ 1.1 ശതമാനം മാത്രമാണ് ഉള്ളത്.
ഇന്ത്യയില്‍ നിന്ന് എന്തുകൊണ്ട് അതിസമ്പന്നര്‍ രാജ്യം വിടുന്നു എന്നതു സംബന്ധിച്ച് വ്യക്തമായ കാരണം കണ്ടെത്താനായിട്ടില്ല. ആഗോള തലത്തില്‍ തന്നെ ഇത്തരമൊരു പ്രവണതയുണ്ടെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നു. 2016ല്‍ 12,000 ഫ്രഞ്ച് കോടീശ്വരന്മാരും 8,000 ബ്രസീലിയന്‍ കോടീശ്വരന്മാരും അവരുടെ രാജ്യങ്ങളില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2016ല്‍ ഇന്ത്യയില്‍ നിന്ന് 6,000 പേരും ചൈനയില്‍ നിന്ന് 9,000 പേരും രാജ്യം വിട്ടതായാണ് കണക്ക്. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ചൈനയുടെ സാമ്പത്തിക രംഗത്ത് വലിയ തിരിച്ചടിയാണ് അതിസമ്പന്നരുടെ ചുവടുമാറ്റം കൊണ്ടുണ്ടായത്. കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഈ സാഹചര്യത്തില്‍ ചൈനക്കുണ്ടായതെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകരാജ്യങ്ങളില്‍ 5 ശതമാനം വരുന്ന ശതകോടീശ്വരന്മാരില്‍ രണ്ട് ശതമാനവും ഇന്ത്യക്കാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."