ഇന്ത്യന്‍ ബാലികയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതിക്ക് 12 വര്‍ഷം തടവ്
മനാമ: രണ്ടു വര്‍ഷം മുന്‍പ് ബഹ്റൈനില്‍ ഇന്ത്യന്‍ ബാലികയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിക്ക് 12 വര്‍ഷം തടവ്. 1000 ബഹ്റൈന്‍ ദിനാര്‍ (ഏകദേശം 172500 ഇന്ത്യന്‍ രൂപ) പിഴയുമടക്കണം. ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. തട്ടിക്കൊണ്ടു പോകല്‍, പീഡനം, മയക്കു മരുന്ന് ഉപയോഗം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിട്ടുള്ളത്.
നിലവില്‍ ബഹ്റൈന്‍ പൗരത്വം സ്വീകരിച്ച 38 വയസുള്ള പാക്കിസ്ഥാന് സ്വദേശിയായാണ് പ്രതി . 2016 ഓഗസ്റ്റ്് രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലഖ്നൗ സ്വദേശികളായ ഇര്‍ഷാദിന്റെയും അനീഷയുടെയും മകള്‍ സാറ ഗ്രെയ്സ് എന്ന അഞ്ച് വയസ്സുകാരിയെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്.
കുട്ടിയെയുമായി മാതാവ് കാറില്‍ സഞ്ചരിക്കവേ, വെള്ളം വാങ്ങാനായി മാതാവ് പുറത്തിറങ്ങിയ സമയത്ത് കാറിന്റെ പിന്‍സീറ്റിലിരുന്ന സാറയുമായി പ്രതി കാറോടിച്ച് പോകുകയായിരുന്നു. കുറച്ചു ദൂരം കാറിന് പിന്നാലെ മാതാവ് ഓടിയെങ്കിലും ഫലമുണ്ടായില്ല. പിറ്റേന്നു പുലര്‍ച്ചെ കാര്‍ ഗുദേബിയ പ്രദേശത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നുവെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ബഹ്റൈന്‍ പൊലിസിന്റെ ഊര്‍ജിതമായ അന്വേഷണത്തില്‍ 24 മണിക്കൂറിനകം ഹൂറയിലെ ഒരു ഫ്ളാറ്റില്‍ കുട്ടിയെ കണ്ടെത്തുകയും പ്രതിയെ അറസ്റ്റു ചെയ്യുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."