പൊതുനിരത്തില്‍ ഫഌക്‌സ് ബോര്‍ഡുകളും കമാനങ്ങളും കര്‍ശന നടപടിയുമായി തദ്ദേശസ്ഥാപനങ്ങള്‍
കൊണ്ടോട്ടി: പൊതുനിരത്തുകളില്‍ എന്തിനും ഏതിനും ഫ്‌ളക്‌സ് ബോര്‍ഡുകളും കമാനങ്ങളും സ്ഥാപിക്കുന്നവര്‍ ശ്രദ്ധിക്കുക.. നിങ്ങള്‍ നിയമനടപടികള്‍ക്ക് വിധേയരാവേണ്ടി വരും.
തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയില്ലാതെ നിരത്തുകളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിക്കുന്ന പരസ്യബോര്‍ഡുകളും കമാനങ്ങളും ഉടനടി നീക്കംചെയ്ത് നിയമ നടപടി സ്വീകരിക്കണമെന്ന് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
സാധാരണ തെരഞ്ഞെടുപ്പ് സമയങ്ങളില്‍ മാത്രമാണ് പൊതുനിരത്തില്‍നിന്ന് ബോര്‍ഡുകള്‍ നീക്കം ചെയ്യാറുള്ളത്. രാഷ്ട്രീയപാര്‍ട്ടികളുടേയും സംഘടനകളുടേയും ബോര്‍ഡുകള്‍, ബാനറുകള്‍, കമാനങ്ങള്‍ തുടങ്ങിയവ അപകടങ്ങളും അക്രമങ്ങളുമുണ്ടാക്കുന്ന രീതിയിലേക്ക് മാറിയതാണ് വകുപ്പിനെ ഈ കര്‍ശന നിലപാടെടുക്കാന്‍ കാരണമാക്കിയത്.
1994 പഞ്ചായത്ത് രാജ് ആക്ട്, 1994 മുനിസിപ്പാലിറ്റി ആക്ട് 275 പ്രകാരമാണ് ഇത്തരത്തില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ പഞ്ചായത്ത് സെക്രട്ടറി ഇടപെട്ട് നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയോടെയുള്ള വരുമാന സ്രോതസുകളായ പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."