സമ്പൂര്‍ണ്ണ ശുചിത്വത്തിനും കാര്‍ഷിക മേഖലക്കും മുന്‍ഗണന നല്കി മാഞ്ഞൂര്‍ പഞ്ചായത്ത്
മാഞ്ഞൂര്‍; മുഴുവന്‍ വാര്ഡുകളിലുംസമ്പൂര്ണ ശുചിത്വ ഗ്രാമമാക്കുന്നതിനും കാര്‍ഷികമേഖലക്കും മുന്‍ഗണന നല്കി മാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തിലെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് മഞ്ജു അജിത് അവതരിപ്പിച്ചു.
പ്രസിഡന്റ് ജോണ്‍ നീലംപറമ്പില്‍ അധ്യക്ഷനായി .കാര്‍ഷിക മേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി തരിശുഭൂമി കൃഷിയോഗ്യമാക്കാന്‍ നൂതന പദ്ധതികള്‍ ക്കു തുടക്കം കുറിച്ചതായി അധികാരികള്‍ പറഞ്ഞു.ഇതിനായി 30 .5 ലക്ഷം രൂപ യും മറ്റ് ഉല്പാദക മേഖലക്കു 70 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.ഇതില്‍ ക്ഷീരവികസനംആടുവളര്ത്തല്,ഭിന്ന ശേഷിക്കാര്‍ക്കു കോഴി യുംകോഴി കൂടും പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്.
സമ്പൂര്‍ണഭവന പദ്ധതിയെന്നലക്ഷ്യം കൈവരിക്കുന്നതിനായി 66 ലക്ഷവും ഗ്രാമീണറോഡുകളുടെ നവീ .കരണത്തിനായി രണ്ടേമുക്കാല്‍ കോടിരൂപയും ഉള്‍പെടുത്തിയിട്ടുണ്ട്.പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ ഷിപ് ,വിദേശജോലിക്കു10ലക്ഷവുംഓഫിസ് സമുച്ചയം പണിയുന്നതിനായി എം .എല്‍.എ.ഫണ്ടും പഞ്ചായത്തുഫണ്ടുംഉള്പ്പെടെ ഒന്നരക്കോടിയുംവകകൊള്ളിച്ചുണ്ടു.വനിതാ,ശിശു ക്ഷേമത്തിനായി 32 .5 ലക്ഷം രൂപയുംബാഡ്ജെറ്റില് ഇടംപിടിച്ചു.238555225 രൂപ വരവും 237450390 ചെലവും1104835 രൂപ മിച്ചവുംപ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."