തോമസ് ചാണ്ടിയുടെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റി
കുട്ടനാട്: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി കൈയേറ്റ ഭൂമിയില്‍ നിര്‍മിച്ച അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റി.
മണ്ണിട്ടുയര്‍ത്തിയ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് തൂണുകളും സ്ലാബുകളുമാണ് കമ്പനിതന്നെ നീക്കം ചെയ്തത്. കൂടാതെ നികത്തിയ ഭാഗത്തുനിന്ന് മണ്ണ് നീക്കം ചെയ്യാനും ആരംഭിച്ചിട്ടുണ്ട്. മാര്‍ത്താണ്ഡം കായലിലെ ഭൂമി വര്‍ഷങ്ങള്‍ക്കു മുന്‍പ് സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി പതിച്ചുനല്‍കിയിരുന്നു. ഈ ഭൂമി തോമസ് ചാണ്ടി വിലയ്ക്കു വാങ്ങുകയും ഇവിടെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ച് ഭൂമി മണ്ണിട്ടുയര്ത്തുകയുമായിരുന്നു. മണ്ണിട്ടുയര്‍ത്തിയ ഭൂമിയുടെ അതിരിനോട് ചേര്‍ന്ന് കോണ്‍ക്രീറ്റ് തൂണുകളും സ്ലാബുകളും സ്ഥാപിച്ചിരുന്നു.
ഇതു വിവാദമായതോടെ റവന്യൂവകുപ്പ് ഭൂമിയില്‍ സര്‍വേ നടത്തുകയും നിര്‍മാണപ്രവൃത്തികള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."