HOME
DETAILS
MAL
ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞ കേസില്‍ തോട്ടം ഉടമ അറസ്റ്റില്‍
ADVERTISEMENT
backup
June 03 2016 | 00:06 AM
കുമളി: കൃഷിയിടത്തിനുചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയില്‍ കുടുങ്ങി വനമേഖലയില്‍ നിന്നത്തെിയ പിടിയാന ചെരിഞ്ഞ സംഭവത്തില്‍ ഒളിവിലായിരുന്ന തോട്ടം ഉടമയെ വനപാലകര്‍ അറസ്റ്റ് ചെയ്തു.
തമിഴ്നാട് കമ്പം വെട്ടുകാട് സ്വദേശി രാജേന്ദ്രന് (40) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 26നാണ് കേസിനാസ്പദമായ സംഭവം. രാജേന്ദ്രന്റെ കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിയില്‍ കുടുങ്ങി 16 വയസോളം പ്രായമുള്ള പിടിയാനയാണ് ചെരിഞ്ഞത്.
വൈദ്യുതി വേലിയിലൂടെ ഹൈ വോള്‍ട്ടേജ് വൈദ്യുതി പ്രവഹിച്ചതാണ് ആനയുടെ മരണത്തിനിടയാക്കിയത്. പെരിയാര്‍ വനമേഖലയോട് ചേര്‍ന്ന തമിഴ്നാട് അതിര്‍ത്തി പ്രദേശത്താണ് രാജേന്ദ്രന്റെ കൃഷിയിടം. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പോയ രാജേന്ദ്രന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിനിടയിലാണ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."