പൊതുപണിമുടക്കിന് മാധ്യമജീവനക്കാരുടെ ഐക്യദാര്‍ഢ്യം
കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ കരിനിയമങ്ങള്‍ക്കെതിരേ ട്രേഡ് യൂനിയനുകള്‍ ഏപ്രില്‍ രണ്ടിന് പ്രഖ്യാപിച്ച പണിമുടക്കിന് കെ.യു.ഡബ്ല്യു.ജെ. - കെ.എന്‍.ഇ.എഫ്. സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മാര്‍ച്ച് 31ന് എല്ലാ ജില്ലാകേന്ദ്രങ്ങളിലും മാധ്യമപ്രവര്‍ത്തകരും മാധ്യമജീവനക്കാരും ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടത്തുവാനും പണിമുടക്കിന് അനുഭാവം പ്രകടിപ്പിച്ച് പോസ്റ്റര്‍ പ്രചാരണം നടത്താനും കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാനസമിതി യോഗം തീരുമാനിച്ചു.
വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കാതെ കോടതിയലക്ഷ്യം കാട്ടുന്ന മാധ്യമസ്ഥാപനങ്ങള്‍ക്കെതിരേ പ്രത്യക്ഷസമരപരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനമായി.
ഏപ്രിലില്‍ ഇതിനായി സംസ്ഥാനതല സമരകണ്‍വന്‍ഷന്‍ ചേരും. യോഗത്തില്‍ കെ.എന്‍.ഇ.എഫ്. സംസ്ഥാന പ്രസിഡന്റ് സി.മോഹനന്‍ അധ്യക്ഷനായി. കെ.യു.ബ്ല്യു.ജെ. ജനറല്‍ സെക്രട്ടറി സി.നാരായണന്‍, പ്രസിഡന്റ് കമാല്‍ വരദൂര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. പ്രേംനാഥ്, പി. വിപുല്‍ നാഥ്, കെ.എന്‍.ഇ.എഫ്. സംസ്ഥാന നേതാക്കളായ വി.എ.മജീദ്, പി. സുധാകരന്‍, ജമാല്‍ ഫൈറൂസ്, എം.അശ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."