ഹക്കിംവധം: ശാസ്ത്രീയ പരിശോധനക്കുള്ള സി.ബി.ഐ ഹരജി ഹൈക്കോടതി തള്ളി
പയ്യന്നൂര്‍: ഹക്കിം വധക്കേസില്‍ അറസ്റ്റ് ചെയ്ത നാല് കുറ്റാരോപിതരെ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാനുള്ള അനുമതിക്കായി സി.ബി.ഐ സംഘം നല്കിയ ഹരജി കോടതി തള്ളി. നാല് പേരേയും നാര്‍ക്കോ അനാലിസിസിന് വിധേയമാക്കാനുള്ള അനുമതി നല്‍കണമെന്ന അപേക്ഷയാണ് കോടതി തള്ളിയത്്. സി.ബി.ഐയുടെ അപേക്ഷയില്‍ വാദം കേള്‍ക്കാനായി കഴിഞ്ഞ എതാനും മാസങ്ങളിലായി പല പ്രാവശ്യം കോടതി ഹരജി പരിഗണിച്ചിരുന്നു. എന്നാല്‍ ഈ അവസരങ്ങളില്‍ സി.ബി.ഐ അഭിഭാഷകന് ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ്് പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച് സി.ബി.ഐയുടെ ഹരജി തള്ളിയത്.
തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ എന്ത് പരിശോധനക്കും തയാറാണെന്ന് അറസ്റ്റിലായവര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് കോടതി ശാസ്ത്രീയ പരിശോധനക്കുള്ള അനുമതി നല്‍കിയിരുന്നതാണ്. എന്നാല്‍ അന്ന് നാര്‍ക്കോ അനാലിസിസ് നടത്തിയില്ല. പ്രെതികള്‍ സമ്മതിച്ചിട്ടും അന്നൊന്നും നാര്‍ക്കോ അനാലിസിസിന് നടത്താതെ അറസ്റ്റിലായവര്‍ ജാമ്യത്തിലിറങ്ങി ആറ്് മാസത്തിന് ശേഷം വീണ്ടും സി.ബി.ഐ ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത് ദുരുദ്ദേശപരമാണെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഹരജി തള്ളിയത്.
2014 ഫെബ്രുവരി 10ന് രാവിലെയാണ് പയ്യന്നൂര്‍ കൊറ്റി ജുമാ മസ്ജിദ് ജീവനക്കാരനും തെക്കേ മമ്പലം സ്വദേശിയുമായ ഹക്കീമിന്റെ മൃതദേഹം കത്തിത്തീരാറായ നിലയില്‍ പള്ളിവളപ്പില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."