HOME
DETAILS

കൊയപ്പ ഫ്രം കൊടുവള്ളി: കാല്‍പ്പന്തു കളിയാരവം ഇന്നുമുതല്‍

  
Web Desk
March 27 2018 | 01:03 AM

%e0%b4%95%e0%b5%8a%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa-%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%b5%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%95%e0%b4%be

 

കൊടുവള്ളി: സുവര്‍ണ നഗരിയായ കൊടുവള്ളിയില്‍ ഇനി ഫുട്‌ബോള്‍ ആരവത്തിന്റെ രാവുകള്‍. ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും കേരളത്തിലെ പ്രമുഖ സെവന്‍സ് ടൂര്‍ണമെന്റുകളിലിടം നേടിയ കൊയപ്പ അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് കൊടുവള്ളി മുനിസിപ്പല്‍ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ വിസില്‍ മുഴങ്ങും.
1973ല്‍ കടുത്ത ഫുട്‌ബോള്‍ സ്‌നേഹിയായിരുന്ന കൊയപ്പ അഹമ്മദ് കുഞ്ഞിയുടെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊടുവള്ളി ഫുട്‌ബോള്‍ അസോസിയേഷന്‍ എന്ന കൂട്ടായ്മ രൂപീകരിച്ചു. അന്നു തുടക്കംകുറിച്ച കൊയപ്പ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ 36-ാം വര്‍ഷിക മത്സരങ്ങളാണ് ഇന്നു മുതല്‍ നടക്കുന്നത്. കൊടുവള്ളി ലൈറ്റ്‌നിങ് സ്‌പോര്‍ട്‌സ് ക്ലബാണ് ഇപ്പോള്‍ ടൂര്‍ണമെന്റിന്റെ സംഘാടകര്‍.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇനി ഒരു മാസക്കാലം ഫുട്‌ബോള്‍ പ്രേമികള്‍ പൂനൂര്‍ പുഴയോരത്തെ മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്കൊഴുകും. പതിനായിരം പേര്‍ക്ക് ഇരിക്കാന്‍ സജ്ജമായ ഗാലറിയുടെ ആവേശം ഏറ്റുവാങ്ങി ആദ്യദിനം ന്യൂ കാസില്‍ ലക്കി സോക്കര്‍ ആലുവ മെഡിഗാഡ് അരീക്കോടുമായി ഏറ്റുമുട്ടം. കേരളത്തിലെ 24 പ്രമുഖ ക്ലബുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഓരോ ടീമുകളിലും മൂന്നുവീതം വിദേശതാരങ്ങള്‍ ബൂട്ടണിയും.
മുന്‍ വര്‍ഷങ്ങളെപ്പോലെ ഇക്കുറിയും ടൂര്‍ണമെന്റിന്റെ ലാഭവിഹിതം വിദ്യാഭ്യാസ, ജീവകാരുണ്യ, കലാ കായിക പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. ഉദ്ഘാടനം ഇന്നു വൈകിട്ട് ഏഴിന് കാരാട്ട് റസാഖ് എം.എല്‍.എ നിര്‍വഹിക്കും. എല്ലാ ദിവസവും വൈകിട്ട് 7.45 നാണ് മത്സരങ്ങള്‍ ആരംഭിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ്ബാലയം കഴുകി

Saudi-arabia
  •  a day ago
No Image

ബ്രസീലിന് 50 % നികുതി ചുമത്തി യു.എസ്

International
  •  a day ago
No Image

പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം താഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ കഴിയില്ല: കപില്‍ സിബല്‍ 

National
  •  a day ago
No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  a day ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  a day ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  2 days ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  2 days ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  2 days ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  2 days ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  2 days ago