HOME
DETAILS

കോഴിക്കോടിനെ അനുഭവിച്ചറിഞ്ഞ് കേരള ബ്ലോഗ് എക്‌സ്പ്രസ് സംഘം

  
backup
March 27 2018 | 01:03 AM

%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%85%e0%b4%a8%e0%b5%81%e0%b4%ad%e0%b4%b5%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b1

 

കോഴിക്കോട്: നഗരത്തിന്റെ തനിമയും പാരമ്പര്യവും തൊട്ടറിഞ്ഞ് കേരള ബ്ലോഗ് എക്‌സ്പ്രസ് സംഘം കോഴിക്കോട്ടെത്തി. കടല്‍ത്തീരവും മാനാഞ്ചിറയും മിഠായിത്തെരുവും പക്ഷിസങ്കേതവും സന്ദര്‍ശിച്ചും മലബാറിന്റെ രുചിവൈവിധ്യം നുണഞ്ഞും കേരളാ ബ്ലോഗ് എക്‌സ്പ്രസ് സംഘം കോഴിക്കോടിനെ അനുഭവിച്ചറിഞ്ഞു. നഗരത്തിലെത്തിയ സംഘത്തെ ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ഫ്രാന്‍സ്, അമേരിക്ക, യു.കെ, കാനഡ, ജര്‍മനി, ഇറ്റലി, സ്‌പെയിന്‍, ബള്‍ഗേറിയ, റൊമേനിയ, വെനിസ്വേല, പെറു തുടങ്ങി 28 രാജ്യങ്ങളില്‍നിന്ന് കേരളം കാണാന്‍ ഇറങ്ങിത്തിരിച്ച ലോകപ്രശസ്തരായ 30 ബ്ലോഗര്‍മാരാണ് എക്‌സ്പ്രസ് സംഘത്തിലുള്ളത്. ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ഏറ്റവുമധികം ജനപ്രീതിയാര്‍ജിച്ചവരെയാണ് കേരളാ ബ്ലോഗ് എക്‌സ്പ്രസിന്റെ അഞ്ചാമത് എഡിഷനില്‍ പങ്കെടുക്കുന്നത്. മാര്‍ച്ച് 18ന് തിരുവനന്തപുരത്തു നിന്നാണ് ഇത്തവണത്തെ പര്യടനം ആരംഭിച്ചത്. ഏപ്രില്‍ ഒന്നിന് കൊച്ചിയില്‍ സമാപിക്കും.
കൈറ്റ് ബീച്ചിലെ തുറന്ന വേദിക്കു സമീപമായി ബ്ലോഗര്‍മാര്‍ക്കായി പട്ടംപറത്തല്‍ പരിശീലനം നടത്തി.
കേരളാ ടൂറിസവും വണ്‍ ഇന്ത്യ കൈറ്റ് ടീമും സംയുക്തമായാണു പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യാ കൈറ്റ് ടീമിന്റെ ദേശീയ പരിശീലകരായ ഹാഷിം കടാക്കലകം, സാജിദ് തോപ്പില്‍, എ. ഫഹീം എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കി.
'ട്രിപ്പ് ഓഫ് എ ലൈഫ്‌ടൈം' എന്ന ടാഗോടുകൂടിയാണ് ബ്ലോഗ് എക്‌സ്പ്രസിന്റെ കേരള പര്യടനം നടക്കുന്നത്. രണ്ടാഴ്ച കൊണ്ട് മനോഹരമായ മലനിരകളും പ്രശാന്തസുന്ദരമായ കടല്‍ത്തീരങ്ങളും ജലാശയങ്ങളും ഉള്‍പ്പടെയുള്ള കേരളീയ പ്രകൃതിദൃശ്യങ്ങളും നഗര ജീവിതക്കാഴ്ചകളും ആസ്വദിക്കുന്ന സംഘം തങ്ങള്‍ അനുഭവിച്ചറിഞ്ഞ കേരളീയാനുഭവങ്ങള്‍ പിന്നീട് സഞ്ചാരക്കുറിപ്പുകളും ഫോട്ടോഗ്രാഫുകളും വീഡിയോദൃശ്യങ്ങളുമായി ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കും.
ആയിരക്കണക്കിന് അനുയായികളുള്ള ബ്ലോഗര്‍മാരുടെ അനുഭവവിവരണം വിദേശ വിനോദസഞ്ചാരികളെ വലിയതോതില്‍ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ ഉതകുമെന്നാണ് ടൂറിസം വകുപ്പ് വിലയിരുത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക  

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനം ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ കുറ്റക്കാര്‍, നാലാം പ്രതിയെ വെറുതെ വിട്ടു; ശിക്ഷാ വിധി നാളെ 

Kerala
  •  a month ago
No Image

കരിപ്പൂർ റെസ വിപുലീകരണം:  മണ്ണെടുപ്പിന് സ്ഥലം കണ്ടെത്തി; അനുമതി കിട്ടിയില്ല

Kerala
  •  a month ago
No Image

സിന്തറ്റിക് ലഹരി; ആറുമാസത്തിനിടെ അറസ്റ്റിലായത് 274 പേർ

Kerala
  •  a month ago
No Image

ഭിന്നശേഷി ആനുകൂല്യം നേടി 10ാം ക്ലാസ് കടക്കാൻ അനർഹരും

Kerala
  •  a month ago
No Image

ബിഹാറില്‍ മസ്ജിദിനു മുകളില്‍ ഇസ്‌റാഈല്‍ പതാകയും കാവിക്കൊടിയും ഉയര്‍ത്തി ഹിന്ദുത്വവാദികള്‍ 

Kerala
  •  a month ago
No Image

ട്വിങ്കിള്‍ പറ്റിച്ചേ...! ലഡുവിനു പിന്നില്‍ പ്രമോഷന്‍ ഗംഭീരമാക്കി ഗൂഗിള്‍പേ

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം:  ഒരു മരണം കൂടി

Kerala
  •  a month ago
No Image

ഹിസ്ബുല്ലയെയും ഹമാസിനേയും  തുരത്തും വരെ ആക്രമണം തുടരും; വെടിനിര്‍ത്തല്‍ സാധ്യതകള്‍ തള്ളി നെതന്യാഹു

International
  •  a month ago
No Image

കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവാവും യുവതിയും ഇടിമിന്നലേറ്റ് റോഡില്‍ കിടന്നത് അരമണിക്കൂര്‍; രക്ഷകരായി യുവാക്കള്‍

Kerala
  •  a month ago