മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ അച്ഛനും കാമുകിയും പൊലിസ് പിടിയില്‍
പ്രതികളെ പൊലിസ് പിടിച്ചെങ്കിലും ഇരുവരും ജാമ്യം ലഭിച്ചതിനു ശേഷം കേസില്‍ കോടതിയില്‍ ഹാജരാകാതെ എറണാകുളത്തു ഒളിവില്‍ താമസിച്ചു വരുകയായിരുന്നു
ഇരിങ്ങാലക്കുട : സ്വന്തം മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ അച്ഛനും കാമുകിയും പൊലിസ് പിടിയിലായി. പൊറത്തുശ്ശേരി പല്ലന് വീട്ടില്‍ ബെന്നി (49), ഇയാളുടെ കാമുകി തിരൂര്‍ സ്വദേശിനി കുറ്റിക്കാട്ടു വീട്ടില്‍ വിനീത (45) യാണു പൊലിസ് പിടിയിലായത്. 2014 ലാണു കേസിനാസ്പദ്മായ സംഭവം നടക്കുന്നത്. ഭാര്യയുമായി കുടുംബപ്രശ്നത്തിന്റെ പേരില്‍ അകന്നു ജീവിക്കുന്ന ബെന്നി കാമുകിയുമായി ജീവിക്കുന്നതിനു മകള്‍ തടസ്സമായി തോന്നിയപ്പോഴാണു ഇരുവരും ചേര്‍ന്നു 15 വയസുക്കാരി ഫെമിയെ കഴുത്തു ഞെരിച്ചു കൊന്നത്. കൊലപാതകത്തിനു ശേഷം പ്രതികള്‍ മൃതദേഹം കോഴിക്കോട്ട് റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ടു ആത്മഹത്യയാക്കാന്‍ ശ്രമം നടത്തിയിരുന്നു.
മകളെ കാണാതായതിനേ തുടര്‍ന്നു അമ്മ നല്കിയ പരാതിയിലാണു ഇരിങ്ങാലക്കുട പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രതികളെ പൊലിസ് പിടിച്ചെങ്കിലും ഇരുവരും ജാമ്യം ലഭിച്ചതിനു ശേഷം കേസില്‍ കോടതിയില്‍ ഹാജരാകാതെ എറണാകുളത്തു ഒളിവില്‍ താമസിച്ചു വരുകയായിരുന്നു. പെയിന്റംങ്ങ് ജോലി ചെയ്തു ജീവിച്ചിരുന്ന ഇവരെ വിദഗ്ദമായാണു ഇരിങ്ങാലക്കുട പൊലിസ് പിടികൂടിയത്. അന്വേഷണ സംഘത്തില്‍ എസ്.ഐ കെ.എസ് സുശാന്ത്, പൊലിസുകാരായ അനൂപ് ലാലന്, കെ.എസ് സുനീഷ് , ടി.എസ് സുനില്‍ കുമാര്‍, പ്രകാശന് , എ.കെ മനോജ് , ജോഷി ജോസഫ് ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."