ഖത്തറില്‍ ലേബര്‍ ക്യാമ്പിന് തീപിടിച്ച് 11 മരണം
ദോഹ: ഖത്തറിലെ സല്‍വ റോഡില്‍ ലേബര്‍ ക്യാമ്പിന് തീപിടിച്ച് 11 തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചത് ഏത് രാജ്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യക്കാരില്ലെന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്‌സ് എത്തി തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. ബുധനാഴ്ച വൈകുന്നേരമായിരുന്നു തീപിടിത്തം. ദോഹയിലെ സല്‍വ ടൂറിസം പ്രോജക്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള തൊഴിലാളികളാണ് മരിച്ചത്. തീപിടിത്തത്തില്‍ ലേബര്‍ ക്യാമ്പ് പൂര്‍ണമായും കത്തിനശിച്ചു. മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തീപിടിത്തത്തില്‍ കനത്ത നാശനഷ്ടമുണ്ടെന്നാണ് കണക്കാക്കുന്നത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. മറ്റു തൊഴിലാളികളെ കമ്പനിയുടെ മറ്റു ക്യാമ്പുകളിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഖത്തര്‍ ആഭ്യന്തരവകുപ്പ് അറിയിച്ചു. മലയാളികളടക്കം നിരവധി പേര്‍ ഈ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. ദോഹയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ സൗദി അതിര്‍ത്തിക്ക് സമീപത്താണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."