ദേശീയപാത വികസനം: അലൈന്‍മെന്റിലെ 'മറിമായം' ചര്‍ച്ചയാകുന്നു
വളാഞ്ചേരി: ദേശീയപാത നാലുവരിയാക്കുന്നതിനുള്ള സര്‍വേ വളാഞ്ചേരി നഗരസഭാ പരിധി കടന്നു. ഇന്നലെ രാവിലെ എട്ടോടെ വട്ടപ്പാറ എസ്.എന്‍.ഡി.പി ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച സര്‍വേ ഉച്ചയ്ക്കു രണ്ടോടെ കരിപ്പോളില്‍ അവസാനിച്ചു. നാലു സംഘങ്ങളായി നടക്കുന്ന സര്‍വേ നടപടികള്‍ ഇന്നും തുടരും.
വട്ടപ്പാറ മുകളില്‍ കൊറിയോടത്ത് ആയിഷുമ്മയുടെ പഴയ വീടും പുതിയ വീടിനായി പണിത തറയും കൊറിയോടത്ത് അബ്ദുസ്സമദിന്റ വീട് ഭാഗികമായും നഷ്ടമാകും. കഴിഞ്ഞ മൂന്ന് അലൈന്‍മെന്റുകളിലും തങ്ങളുടെ വീടുകള്‍ ഉള്‍പ്പെട്ടിരുന്നില്ലന്ന് ഇവര്‍ പറയുന്നു. കോഴിക്കോട്ടുള്ള ദേശീയപാതാ വിഭാഗം ഓഫിസിലെത്തി വീടുവയ്ക്കുന്ന സ്ഥലം അലൈന്‍മെന്റില്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തി പുതുതായി വീടുവച്ചവരുടെയും വീടുകള്‍ പുതിയ അലൈന്‍മെന്റില്‍ നഷ്ടമായിട്ടുണ്ട്. ആയിഷുമ്മയുടെ പുതിയ വീടിനായി തറ പണിതിട്ടുണ്ട്.
കഞ്ഞിപ്പുര ഭാഗങ്ങളിലെയും കരിപ്പോള്‍ ആതവനാട് പഞ്ചായത്ത് ഓഫിസിന്റെ മുന്‍വശത്തുമുള്ള ചില കച്ചവട സ്ഥാപനങ്ങളും സര്‍വേയില്‍ ഉള്‍പ്പെടും. ജനവാസ കേന്ദ്രങ്ങളായ വളാഞ്ചേരി വടക്കുമുറി, വട്ടപ്പാറ പ്രദേശങ്ങള്‍ പുതിയ അലൈന്‍മെന്റില്‍ ഉള്‍പ്പെട്ടതു പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. പ്രദേശത്തു മുപ്പതോളം വീടുകള്‍ പൂര്‍ണമായും ഇരുപതു വീടുകള്‍ ഭാഗികമായും നഷ്ടപ്പെട്ടേക്കും. പഴയ അലൈന്‍മെന്റില്‍ ആറു വീടുകള്‍ മാത്രമാണ് ഉള്‍പ്പെട്ടിരുന്നത്.
പഴയ അലൈന്‍മെന്റില്‍ തന്നെ സര്‍വേ നടത്തണമെന്നാവശ്യപ്പെട്ട് നിവേദനം സമര്‍പ്പിക്കുന്നതിനുള്ള ഒപ്പു ശേഖരണത്തിലാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."