മിന്നാമ്പാറയില്‍ കാടു വെട്ടിത്തെളിക്കല്‍: എസ്‌റ്റേറ്റ് ഉടമയെ രക്ഷിക്കാന്‍ വനം വകുപ്പ് നീക്കം
പാലക്കാട്: സുപ്രീം കോടതിയില്‍ സ്ഥലത്തെ ചൊല്ലി കേസ് നടക്കുന്ന നെല്ലിയാമ്പതിയിലെ മിന്നാമ്പാറ എസ്റ്റേറ്റിലെ കാടുവെട്ടി തെളിയിച്ചതിന് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥന്‍ നിര്‍ദേശിച്ചിട്ടും നെമ്മാറ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കേസെടുക്കാന്‍ തയ്യാറാട്ടില്ലെന്ന് പരാതി. രണ്ടാഴ്ച മുന്‍പാണ് വടക്കന്‍ മേഖലാ അഡിഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സേര്‍വേറ്റര്‍ പ്രദീപ് കുമാര്‍ സ്ഥലം സന്ദര്‍ശിക്കുകയും വനം വകുപ്പിന്റെ അനുവാദമില്ലാതെ കാടുവെട്ടി തെളിയിച്ചത് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഇതുവരെ കൊല്ലങ്കോട് വനം റേഞ്ചിലെ ഉദ്യോഗസ്ഥര്‍ കേസ് റെജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായിട്ടില്ല
ഈ മാസാദ്യം ം മിന്നാമ്പാറയിലെ എസ്‌റ്റേറ്റ് ബംഗ്ലാവ് മാത്രം വിട്ടു നല്‍കാന്‍ വിധിച്ചിരുന്നു. വനം വകുപ്പിന്റെ കഴിവുകേട് കൊണ്ടാണ് കോടതി വിധി സ്വകാര്യ വ്യക്തിക്ക് അനുകൂലമാകാന്‍ കാരണമെന്ന് പരാതിയുയര്‍ന്നിരുന്നു. കോടതി വിധിയുണ്ടെന്നു കാണിച്ച് താഴെക്കിടയിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് എസ്റ്റേറ്റിലെ കാപ്പിത്തോട്ടത്തില്‍ നിന്നും കാപ്പിയും, ഏലവും പറിച്ച് കടത്തുകയും, കൃഷിയിടങ്ങളിലെ ചെറിയ മരങ്ങള്‍ വെട്ടിമാറ്റുകയും ചെയ്യുകയായിരുന്നു.
തമിഴ്‌നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്ത തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണ് കാടുവെട്ടല്‍ പണി നടത്തിയത്. ഉയര്‍ന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി കിട്ടിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ വടക്കന്‍മേഖല എ.പി.സി.സി.എഫ് നെല്ലിയാമ്പതിയില്‍ എത്തിയത്. സംഭവം ശരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടമക്കെതിരേയും മാനേജര്‍ക്കെതിരേയും കേസെടുക്കാന്‍ നിര്‍ദേശിച്ചു. ഈ വിവരം അറിഞ്ഞ എസ്റ്റേറ്റുകാര്‍ തൊഴിലാളികളെ മുഴുവന്‍ തിരിച്ചയച്ചു.
ഇപ്പോള്‍ കാടുവെട്ടിയതിന് തെളിവില്ലാതാക്കിയിരിക്കുകയാണ്. ഉടമകളെ സഹായിക്കാനാണ് വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ കേസെടുക്കാന്‍ താമസിപ്പിക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ വകുപ്പ് മന്ത്രി തയ്യാറാവണമെന്ന് എര്‍ത്തു വാച്ച് കേരള ആവശ്യപ്പെട്ടു. സുപ്രീംകോടതിയില്‍ മിന്നാമ്പാറയിലെ സ്ഥലത്തെ ചൊല്ലി കേസ് നടന്നു വരുന്നതിനിടയിലാണ് എസ്റ്റേറ്റുടമകള്‍ കാട് വെട്ടി തെളിയിച്ചത്. കാടുവെട്ടി തെളിയിച്ചിട്ടും കേസെടുക്കാതെ ഉടമകളെ സഹായിച്ച നെമ്മാറ വനം ഡിവിഷനിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പരിസ്ഥിതി സംഘടനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."