കേംബ്രിജ് അനലിറ്റിക്ക; ഫേസ്ബുക്കിനോട് കേന്ദ്രം വിശദീകരണം തേടി
ന്യൂഡല്‍ഹി: കേംബ്രിജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ട സംഭവത്തില്‍ കേന്ദ്ര ഐ.ടി മന്ത്രാലയം ഫേസ്ബുക്കിനോട് വിശദീകരണം തേടി. ഏപ്രില്‍ ഏഴിന് മുന്‍പ് വിശദീകരണം നല്‍കാനാണ് ആവശ്യം. കേംബ്രിജ് അനലിറ്റിക്കയോട് വിശദീകരണം ആരാഞ്ഞതിന് പിന്നാലെയാണ് ഫേസ്ബുക്കിനോട് കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യന്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്കക്ക് ലഭിച്ചിട്ടുണ്ടോയെന്നും അതുപയോഗിച്ച് ഏതെങ്കിലും ഏജന്‍സികള്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ടോയെന്നും മന്ത്രാലയം ഫേസ്ബുക്കിനോട് ചോദിച്ചു. കേംബ്രിജ് അനലിറ്റിക്കയിലെ മുന്‍ ജീവനക്കാരനായ ക്രിസ്റ്റഫര്‍ വൈലി നടത്തിയ പുതിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഫേസ്ബുക്കിനോട് സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേംബ്രിജ് അനലിറ്റിക്കയുടെ മാതൃ കമ്പനിയായ സി.എസ്.എല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചതായി വൈല വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."