എസ്.സി, എസ്.ടി ഫെഡറേഷന് ഉപവാസം നടത്തി
തിരുവനന്തപുരം: ദലിത് - ആദിവാസി സംരക്ഷണം ആവശ്യപ്പെട്ട് ഡോ. ബി.ആര് അംബേദ്കര്‍ നാഷനല്‍ എസ്.സി, എസ്.ടി ഫെഡറേഷന് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ കൂട്ട ഉപവാസം നടത്തി. സമരം നാഷനല്‍ വര്‍ക്കിങ് ചെയര്മാന് കെ. രാമന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കുക, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പട്ടിക വിഭാഗങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ഫണ്ടുകളുടെ വിനിയോഗം സംബന്ധിച്ച ധവള പത്രമിറക്കുക, ആദിവാസികളുടെ കൈയേറിയ ഭൂമികള്‍ തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കുക, വനവാസി നിയമം നടപ്പിലാക്കുക, കെ.എ.എസിലെ സംവരണ അട്ടിമറി തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ സമരക്കാര്‍ ഉന്നയിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. എന്‍.സി.ആര് കുളത്തൂര്‍, ദേശീയ ജനറല്‍ സെക്രട്ടറി കെ.കെ കൃഷ്ണന്‍കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവര്‍പുരം സുന്ദരരാജന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."