HOME
DETAILS

തൊടുപുഴ നഗരസഭ ബജറ്റ്: വിവിധ ഭേദഗതികളോടെ കൗണ്‍സിലിന്റെ അംഗീകാരം

  
backup
March 29 2018 | 06:03 AM

%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b5

 

 

തൊടുപുഴ: നഗരസഭ 2018-19 ബജറ്റിന് വിവിധ ഭേദഗതികളോടെ കൗണ്‍സിലിന്റെ അംഗീകാരം. കണക്കുകളിലെ അവ്യക്തതയെ തുടര്‍ന്നു രണ്ടാമത് സമര്‍പ്പിച്ച ബജറ്റിനാണ് അംഗീകാരം ലഭിച്ചത്. ഭരണ പ്രതിപക്ഷ ഭേദമന്യേ കൗണ്‍സിലര്‍മാര്‍ കൊണ്ടു വന്ന നിര്‍ദേശങ്ങളും ഭേദഗതികളും മുഖവിലയ്‌ക്കെടുത്താണ് ബജറ്റിന് അന്തിമ അംഗീകാരം നല്‍കിയത്.
ക്ലോസിംഗ് ബാലന്‍സില്‍ കുറവ് വരുത്തണമെന്ന പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം അംഗീകരിച്ചാണ് ബജറ്റ് പാസാക്കിയത്. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് രാജീവ് പുഷ്പാംഗദനാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ക്രിയാത്മകമായ ഭേദഗതി നിര്‍ദേശങ്ങളാണ് രാജീവ് പുഷ്പാംഗദന്‍ മുന്നോട്ടു വച്ചത് .
വര്‍ഷങ്ങളായി പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുനിസിപ്പാലിറ്റിയുടെ തനതു വരുമാനം വര്‍ധിപ്പിക്കുന്നതിന് നടപടി വേണം. ബജറ്റില്‍ വര്‍ഷങ്ങളായി തുക അനുവദിക്കുന്ന മങ്ങാട്ടുകവല ഷോപ്പിംഗ് കോംപ്ലക്‌സ് ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണം കാലാനുസൃതം പൂര്‍ത്തിയായിരുന്നെങ്കില്‍ തനതു വരുമാനത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാകുമായിരുന്നു.
15 വര്‍ഷം മുന്‍പ് ഒരു കോടി രൂപയായിരുന്നു മങ്ങാട്ടുകവല ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണത്തിന് ബജറ്റില്‍ വകയിരുത്തിയിരുന്നത്. കാലാകാലങ്ങളായി എസ്റ്റിമേറ്റ് തുക വര്‍ധിപ്പിച്ച് ഇപ്പോള്‍ 12 കോടി രൂപയിലെത്തി. ഇക്കാലയളവില്‍ നഗരസഭയ്ക്കുണ്ടായ വരുമാന നഷ്ടത്തിന് ആരു സമാധാനം പറയുമെന്നു രാജീവ് പുഷ്പാംഗദന്‍ ചോദിച്ചു. 2017-18 സാമ്പത്തിക വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനം അവതാളത്തിലാകാന്‍ കാരണം ചെയര്‍പേഴ്‌സന്റെ പിടിവാശിയും സര്‍ക്കാരിന്റെ ഗൈഡ് ലൈന്‍ അവഗണിച്ചതുമാണെന്ന് ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ ആര്‍.ഹരി കുറ്റപ്പെടുത്തി. നഗരസഭയുടെ ഓരോ പ്രവൃത്തികളും പ്രത്യേകം എസ്റ്റിമേറ്റ് തയാറാക്കി ടെന്‍ഡര്‍ ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ 40 ഓളം വര്‍ക്കുകള്‍ കൂട്ടിക്കെട്ടിയാണ് എസ്റ്റിമേറ്റ് ചെയ്തത്. ഇതിന് ഡിപിസി അംഗീകാരം നല്‍കാത്തതിനെ തുടര്‍ന്ന് പ്ലാനിംഗ് ഓഫീസറെ വിമര്‍ശിക്കുന്ന നിലപാടാണ് ചെയര്‍പേഴ്‌സണ്‍ സ്വീകരിച്ചത്. ഒടുവില്‍ സര്‍ക്കാര്‍ ഇടപെട്ട് വ്യക്ത വരുത്തിയതോടെയാണ് ചെയര്‍പേഴ്‌സണ് ബോധ്യം വന്നത്. ഇതിനു ശേഷമാണ് ഗൈഡ്‌ലൈന്‍ അനുസരിച്ച് എസ്റ്റിമേറ്റ് ചെയ്തത്. ഇതാണ് പദ്ധതി വൈകാന്‍ കാരണമെന്ന് ആര്‍.ഹരി കുറ്റപ്പെടുത്തി. തുടര്‍ന്നു സംസാരിച്ച ബിജെപി അംഗങ്ങളായ രേണുക രാജശേഖരന്‍, ബാബു പരമേശ്വരന്‍ എന്നിവരും ബജറ്റു നിര്‍ദേശത്തില്‍ ചില ഭേദഗതികള്‍ ആവശ്യപ്പെട്ടു. ഈ ഭേദഗതികള്‍ അംഗീകരിച്ചെങ്കില്‍ മാത്രമേ ബജറ്റ് അംഗീകരിക്കുകയുള്ളുവെന്നും ഇവര്‍ അറിയിച്ചു.
വര്‍ഷാരംഭത്തിലെ മുന്നിരിപ്പായ 57,89,157 രൂപ അടക്കം 106,95,53,499 രൂപ ആകെ വരവും 90,33,04,342 രൂപ ആകെചെലവും 16,62,49,157 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് കഴിഞ്ഞ 21 നു വൈസ് ചെയര്‍മാന്‍ ടി.കെ സുധാകരന്‍ നായര്‍ അവതരിപ്പിച്ചത്. തുടര്‍ന്നു 26 നു ബജറ്റ് ചര്‍ച്ച ചെയ്യാന്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നെങ്കിലും കണക്കുകളില്‍ അവ്യക്തത കണ്ടെത്തിയതിനെ തുടര്‍ന്ന് ബജറ്റ് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് തിരിച്ചയയ്ക്കുകയായിരുന്നു.
തിരുത്തലുകള്‍ വരുത്തിയ ബജറ്റാണ് ഇന്നലെ കൗണ്‍സില്‍ ചര്‍ച്ച ചെയ്തത്. ആദ്യം തയാറാക്കിയ ബജറ്റില്‍ കണക്കുകളില്‍ അവ്യക്തത വരാന്‍ കാരണം സോഫ്റ്റ് വെയര്‍ തകരാറാണെന്ന് വ്യക്തമാക്കിയ വൈസ് ചെയര്‍മാന്‍, 15 വര്‍ഷമായി തുടര്‍ച്ചയായി വരുന്ന പല പദ്ധതികളും പൂര്‍ത്തീകരിച്ചെന്നും വരുമാനത്തിന് അനുസരിച്ചുള്ള ബജറ്റാണ് തയാറാക്കിയതെന്നും വ്യക്തമാക്കി. ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago