ശീതളപാനീയ വില്‍പന: നിബന്ധനകള്‍ അപ്രായോഗികമെന്ന് വ്യാപാരികള്‍
തിരുവനന്തപുരം: ശീതളപാനീയ വില്‍പനയുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാവകുപ്പ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച നിബന്ധനകളില്‍ പലതും അപ്രായോഗികമെന്ന് വ്യാപാരികള്‍.
കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്് ലെസിയും മറ്റ് ശീതളപാനീയങ്ങളും വൃത്തിഹീനമായ സാഹചര്യത്തിലാണ് തയാറാക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇരുപത് നിബന്ധനകള്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ പുറപ്പെടുവിച്ചത്.
ശീതളപാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഭക്ഷ്യഉല്‍പന്നങ്ങള്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഉള്ള സ്ഥാപനങ്ങളില്‍നിന്നു മാത്രമേ വാങ്ങാവൂയെന്നും ഇതിന്റെ ബില്ലുകളും, പായ്ക്കറ്റില്‍ എത്തുന്ന ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ വാങ്ങിയ സ്ഥാപനത്തിന്റെ പേര്, തിയതി, അളവ്, വില എന്നിവ രജിസ്റ്ററില്‍ എഴുതിയും സൂക്ഷിക്കണമെന്ന് നിബന്ധനയുണ്ട്. ഇത് അപ്രായോഗികമാണെന്നാണ് വ്യാപാരികളുടെ നിലപാട്.
പഴവര്‍ഗങ്ങള്‍ അധികവും ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് വരുന്നത് എന്നതിനാല്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് വേണമെന്ന നിബന്ധന എങ്ങനെ നടപ്പാക്കുമെന്നാണ് അവര്‍ ചോദിക്കുന്നത്. ശീതള പാനീയങ്ങള്‍ നിര്‍മിക്കുന്ന ജീവനക്കാരുടെ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ സൂക്ഷിക്കണമെന്നതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."