കൃഷ്ണഗിരിയില്‍ വീണ്ടും കളിയാരവം; ദേശീയ വനിതാ ക്രിക്കറ്റ് ടീം ക്യാംപ് ഓഗസ്റ്റില്‍
കൃഷ്ണഗിരി: 2016-17 രഞ്ജി മത്സരങ്ങള്‍ക്ക് ശേഷം കളിയാരവങ്ങള്‍ കുറഞ്ഞ വയനാട് കൃഷ്ണഗിരിയിലെ പുല്‍മൈതാനം വീണ്ടും സജീവമാകുന്നു. അടുത്ത മാസം മുതല്‍ അണ്ടര്‍ 19, 16 ഇന്ത്യന്‍ ടീമകള്‍, ദേശീയ വനിതാ ടീം ഉള്‍പെടെയുള്ളവരുടെ ക്യാംപുകള്‍ക്കാണ് സ്റ്റേഡിയം വേദിയാകുക.
നിലവില്‍ അണ്ടര്‍ 14 ചാലഞ്ചര്‍ കപ്പ് ഫ്രണ്ട്‌ലി ടൂര്‍ണമെന്റ് സ്റ്റേഡിയത്തില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ജില്ലയിലെ താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.സി.എ വയനാട് ക്രിക്കറ്റ് അക്കാദമി ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 15 മുതലാണ് വിവിധ കാറ്റഗറിയിലുള്ള ഇന്ത്യന്‍ ടീമുകളുടെ ക്യാംപ് ആരംഭിക്കുക.
ഏപ്രില്‍ 15 മുതല്‍ മെയ് അഞ്ചു വരെ അണ്ടര്‍ 19 ദേശീയ ടീമിന്റെ ക്യാംപ് നടക്കും. മെയ് 20 മുതല്‍ ജൂണ്‍ 15 വരെയാണ് അണ്ടര്‍ 16 ടീമിന്റെ ക്യാംപ്. അതിന് ശേഷം ഓഗസ്റ്റില്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ ക്യാംപിനും കൃഷ്ണഗിരിയുടെ പുല്‍മൈതാനം വേദിയാകും.
നിലവില്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചലഞ്ചര്‍ ക്രിക്കറ്റ് ഫ്രണ്ട്‌ലി കപ്പ് ടൂര്‍ണമെന്റില്‍ ബംഗ്ലൂരുവില്‍ നിന്നുള്ള രണ്ട് ടീമുകളും വയനാട് ടീമും നോര്‍ത്ത്‌സോണില്‍ നിന്നുള്ള ഒരു ടീമുമടക്കം നാലുടീമുകളാണ് പങ്കെടുക്കുന്നത്.
2016-17 രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡ്, വിദര്‍ഭ, രാജസ്ഥാന്‍, ഡല്‍ഹി, ഒഡീഷ, മഹാരാഷ്ട്ര എന്നീ ടീമുകള്‍ ഉള്‍പെട്ട ഗ്രൂപ്പ് ബി മത്സരങ്ങളാണ് കൃഷ്ണഗിരി ഒടുവില്‍ വേദിയായ പ്രധാന മത്സരങ്ങള്‍.
ഇതില്‍ രാജസ്ഥാന്‍-ഡല്‍ഹി മത്സരത്തില്‍ രണ്ടു വിക്കറ്റിന് ഡല്‍ഹിയും ഒഡീഷ-മഹാരാഷ്ട്ര മത്സരത്തില്‍ ഒരു ഇന്നിങ്‌സിനും 118 റണ്‍സിനും ഓഡീഷയും വിജയിച്ചിരുന്നു.
ഓഡീഷ-ജാര്‍ഖണ്ഡ് മത്സരം സമനിലയായിരുന്നു. ദേശീയതാരം ഗംഭീര്‍ ഉള്‍പെടെ എത്തിയത് കളികമ്പക്കാര്‍ക്ക് ആവേശമായിരുന്നു. പതിനൊന്നാമത് വനിതാ ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ അവിസ്മരണീയ പ്രകടനം നടത്തിയ ദേശീയ വനിതാ താരങ്ങള്‍ കൂടിയെത്തുന്നത് ജില്ലയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് നവ്യാനുഭവമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."