HOME
DETAILS

മലമ്പുഴയില്‍ പുള്ളിപ്പുലികള്‍ ചത്ത നിലയില്‍

  
backup
March 30, 2018 | 5:25 AM

%e0%b4%ae%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81

 

പാലക്കാട്: മലമ്പുഴ കോഴിമലകുന്നില്‍ എട്ടും, ആറും വയസ് പ്രായം തോന്നിക്കുന്ന രണ്ടു പുളളിപുലികളെ ചത്ത നിലയില്‍ കണ്ടെത്തി. രണ്ടു ദിവസത്തെ പഴക്കം വരും. ആണ്‍പുലിയുടെ ജഡം കോഴിമലയിലെ മാളത്തിനടുത്തും പെണ്‍പുലിയുടേത് തൊട്ടുതാഴെ മലമ്പുഴ ഡാമിനകത്തുമായാണ് കാണപ്പെട്ടത്.
കോഴിമലയില്‍ തേന്‍ ശേഖരിക്കാന്‍ പോയ ആദിവാസികളാണ് പുലികള്‍ ചത്ത നിലയില്‍ കണ്ടത്. വിഷം കലര്‍ന്ന ഭക്ഷണം തിന്നതാണ് മരണത്തിനു കാരണമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. കാലങ്ങളായി കോഴിമലയിലും പരിസരങ്ങളിലുമായി ഈ ഇണപ്പുലികള്‍ കറങ്ങി നടപ്പുണ്ടെങ്കിലും ജനങ്ങളെ ഉപദ്രവിച്ചതായി വിവരമില്ല. എന്നാല്‍, മലമ്പുഴ ഡാമിനകത്ത് അനധികൃതമായി മേയാന്‍ വിടുന്ന ആടുകളെയും, പശുക്കുട്ടികളെയും ഇവ പിടിച്ചതായി നേരത്തെ നാട്ടുകാര്‍ പരാതിപെട്ടിരുന്നു.
വളര്‍ത്തുന്ന മൃഗങ്ങളെ പിടിക്കുന്നതില്‍ പ്രതിക്ഷേധിച്ച് ആരോ വിഷം വച്ചതാവാമെന്ന സംശയവുമുയര്‍ന്നിട്ടുണ്ട്. ആടിനെ പിടിച്ചു തിന്നതിനു ശേഷം അതിനകത്ത് തുരിശ് പോലുള്ള വിഷം വച്ചിരിക്കാം.
പുലികള്‍ വീണ്ടും തിന്നതാവാം മരണകാരണം. ഡാമിനകത്തും പരിസരങ്ങളിലുമായി ധാരാളം വളര്‍ത്തു മൃഗങ്ങളെ മേയാന്‍ വിടുന്നത് പതിവാണ്. ഇതിനെതിരേ ജലസേചനവകുപ്പ് നടപടിയെടുക്കാറില്ല. കോഴിമല കുന്നിന്റെ താഴ്‌വാരത്തെ തുരുത്തുകളില്‍ ആയിരകണക്കിന് പോത്തുകളെ വളര്‍ത്താനും വിടുന്നുണ്ട്. ഇവ പിടിച്ചു തിന്നതിലുള്ള പ്രതിഷേധം തീര്‍ക്കാന്‍ പുലികളെ വിഷം വച്ചിരിക്കാനുമിടയുണ്ട്.
രണ്ടു വര്‍ഷം മുന്‍പ് കവക്കടുത്ത് വിഷംവച്ച് ഒരു പുള്ളിപ്പുലിയെ കൊന്നിരുന്നു. ആറ് വര്‍ഷം മുന്‍പും കോഴിമലക്കടുത്ത് ചത്ത ആടിന്റെ ശരീരത്തില്‍ വിഷം കലര്‍ത്തുകയും അത് തിന്ന് മൂന്ന് പുള്ളിപുലികള്‍ ചത്തിരുന്നു.
ഇതോടെ ഇപ്രദേശത്ത് ആറ് പുള്ളിപുലികള്‍ ചത്തു. എന്നാല്‍ ഇത് സംബന്ധിച്ച് വനം വകുപ്പ് അന്വേഷണം ഒന്നും നടന്നിട്ടുമില്ല. കൊട്ടേക്കാട് സെക്ഷന്റെ പരിധിയിലാണ് കോഴിമല കുന്ന് വരുന്നത്.
ഈ പ്രദേശം വേട്ടക്കാരുടെ താവളവുമാണ്. കാട്ടുപന്നികളെ കെണിവച്ചും നാടന്‍പടക്കും ഉപയോഗിച്ചും കൊല്ലുന്ന സംഘങ്ങള്‍ വിലസുകയാണ്. ഒരാഴ്ച മുന്‍പ് മലമ്പുഴ കൃഷി ഫാമിനകത്ത് കെണിവച്ച് കാട്ടുപന്നിയെ കൊന്നിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് രണ്ടു പുള്ളിപുലികളെ ഇപ്പോള്‍ കൊന്നത്.
ഇന്നലെ രാവിലെ വനംവകുപ്പ് വെറ്ററിനറി ഡോക്ടര്‍ മിഥുന്‍, മലമ്പുഴ വെറ്ററിനറി ഡോക്ടര്‍ ആശ വിന്‍സെന്റ്, ഡോ.ശ്രീറാം, അഡ്വ. നമഃശിവായം എന്നിവരുടെനേതൃത്വത്തിന്‍ പോസ്റ്റ് മോര്‍ട്ടും നടത്തി. പാലക്കാട് സി.സി.എഫ് അടലരസന്‍, ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി, വാളയാര്‍ റെയ്ഞ്ച് ഓഫിസര്‍ സി. ഷെരീഫ് ഇന്‍ക്വസ്റ്റ് നടത്തി.
വിശദ പരിശോധനക്കായി സാമ്പിള്‍ എടുത്ത് കൊച്ചിയിലെ ലാബിലേക്കയച്ചതായും ഫലം വന്നതിനു ശേഷമേ മരണകാരണം വ്യക്തമാക്കാന്‍ പറ്റുവെന്ന് പാലക്കാട് ഡി.എഫ്.ഒ പറഞ്ഞു. എന്നാല്‍ പുലികളുടെ മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ ഫോട്ടോയോ, മറ്റു വിവരങ്ങളോ പുറത്താക്കരുതെന്ന് വനം വകുപ്പ് മേലുദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടത് ചെറിയ ക്രാക്കുകള്‍; വാട്ടര്‍ പ്രൂഫിങ് ചെയത് പരിഹരിക്കാവുന്ന വിഷയമാണത്; വിശദീകരണവുമായി ഊരാളുങ്കല്‍ 

Kerala
  •  5 days ago
No Image

പോര്‍ക്ക് മന്തി വിളമ്പുന്ന റംസാന്‍ ആശംസ കാര്‍ഡ്; ചേര്‍ത്തല സ്വദേശിക്കെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  5 days ago
No Image

'പ്രതിപക്ഷം രാജ്യത്തെ സ്ത്രീകളെ ചതിച്ചു'; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് മഹിളാ മോര്‍ച്ച മാര്‍ച്ച്

National
  •  5 days ago
No Image

പാസ് ഇല്ലാതെ എത്തിയത് തടഞ്ഞു; പരിയാരം മെഡിക്കല്‍ കോളജ് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച് നാലംഗ സംഘം

Kerala
  •  5 days ago
No Image

പത്തനംതിട്ടയില്‍ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

Kerala
  •  5 days ago
No Image

വേനല്‍ കടുത്തു, കുപ്പിവെള്ളവും ഐസും ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം...; സംസ്ഥാന വ്യാപകമായി പരിശോധന; 510 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ്

Kerala
  •  5 days ago
No Image

വനിതാ സംവരണ ഭേദഗതി ബില്‍ പരാജയപ്പെട്ടതിന് പിന്നാലെ എന്ത് പറയും? ; ഇന്ന് രാത്രി 8.30 ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

National
  •  5 days ago
No Image

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ഡി.എ രണ്ട് ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനം

National
  •  5 days ago
No Image

'ഇത് മോദി-ഷാ ഭരണത്തിന്റെ അന്ത്യത്തിന്റെ തുടക്കം; അവരുടെ കുടില തന്ത്രത്തിനേറ്റ കനത്ത പരാജയം' പ്രതിപക്ഷ ഐക്യത്തിന് നന്ദി പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് 

Kerala
  •  5 days ago
No Image

'ഹോര്‍മുസ് കടലിടുക്ക് വീണ്ടുമടച്ചു' റിപ്പോര്‍ട്ട്; നീക്കം യു.എസ് ഉപരോധം തുടര്‍ന്നതിന് പിന്നാലെ, ജലപാതയുടെ നിയന്ത്രണം പഴയ അവസ്ഥയിലേക്ക് മടങ്ങിയെന്ന് ഐ.ആര്‍.ജി.സി

International
  •  5 days ago