HOME
DETAILS

സന്ദര്‍ശകരുടെ തിരക്കില്‍ കൊടികുത്തിമല

  
backup
March 30 2018 | 05:03 AM

%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d

 

മണ്ണാര്‍ക്കാട്: മീന മാസത്തിലെ കൊടും ചൂടില്‍ നിന്നും രക്ഷതേടി പ്രകൃതിയുടെ ദൃശ്യഭംഗിയില്‍ സായാഹ്നം ചെലവയിക്കാന്‍ കൊടികുത്തി മലയിലെത്തുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നു. പാലക്കാട് ജില്ലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന താഴെക്കോട് ഗ്രാമപഞ്ചായത്തിലാണ് കൊടികുത്തി മല സ്ഥിതി ചെയ്യുന്നത്. മണ്ണാര്‍ക്കാട് - പെരിന്തല്‍മണ്ണ ദേശീയ പാത 966 ല്‍ അമ്മിനിക്കാട് നിന്നും ഏകദേശം 6 കിലോമീറ്റര്‍ ദൂരമാണ് കൊടികുത്തിമലയിലേക്കുള്ളത്. ജില്ലക്ക് അകത്തും പുറത്തു നിന്നും നിരവധി പേരാണ് പ്രകൃതി ആസ്വദിക്കാനായി ഇവിടെ എത്തുന്നത്. സന്ദര്‍ശകര്‍ ഏറെ എത്തുന്നുണ്ടെങ്കിലും മലമ്പ്രദേശം മോടി പിടിപ്പിക്കുന്നതിലും മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് ഇവിടെ എത്തുന്നവരുടെ പരാതി.
വൈകുന്നേരങ്ങളില്‍ തഴുകി എത്തുന്ന ഇളം കാറ്റില്‍ യുവാക്കളും മുതിര്‍ന്നവരും കുടുംബ സമേതം സായാഹ്നങ്ങള്‍ ചെലവഴിക്കാനിവിടെയെത്തുന്നത് പതിവ് സംഭവമാണ്. സാഹസിക യാത്രാ പ്രേമികളുടെ ഇഷ്ട യിടം കൂടിയാണ് കൊടികുത്തിമല. അവധി ദിവസങ്ങളില്‍ ഇവിടെ എത്തുന്നവരുടെ എണ്ണത്തിന് ഒരു കണക്കുമില്ല.
സമുദ്ര നിരപ്പില്‍ നിന്നും 522 മീറ്റര്‍ ഉയരത്തിലാണ് ഇവിടെ മല തലയുയര്‍ത്തി പരന്ന് മാനംമുട്ടെ നില്‍ക്കുന്നത്. ഉച്ചക്ക് ശേഷം മലയെ ചുറ്റി പരന്നെത്തുന്ന ഇളം കാറ്റ് ഏതൊരാളുടെയും മനം കവരുന്നതാണ്. പാറകെട്ടുകളാല്‍ നിറഞ്ഞ മലമ്പ്രദേശം 70 ഏക്കറിലധികം വിസ്തൃതിയുളള ഈ പ്രദേശം വനം വകുപ്പിന്റെ അധീനതയിലാണ്. ബ്രിട്ടീഷ് ഭരണ കാലത്ത് ഭൂസര്‍വെയുടെ ഭാഗമായി ഒരു വലിയ കൊടി മലമുകളില്‍ സ്ഥാപിച്ചിരുന്നുവെത്രം. അതാണ് പിന്നീട് ഈ സ്ഥലത്തെ കൊടികുത്തി മല എന്ന പേരിലറിയപ്പെടാനിടയാക്കിയതെന്നാണ് പറയപ്പെടുന്നത്. വേനലന്നൊ, ശൈത്യമെന്നൊ വ്യത്യാസമില്ലാതെ പുലര്‍ച്ചെയും, വൈകുന്നേരങ്ങളിലും കോടയിറങ്ങുന്നതും ഇവിടുത്തെ പ്രത്യേകതയാണ്. അങ്ങനെയൊരു പ്രതിഭാസമുളളതാണ് ഇവിടെ മലപ്പുറത്തിന്റെ ഊട്ടി എന്ന് പറയാനിടയാക്കുന്നത്.
വേനലിന്റെ കാഠിന്യത്തില്‍ മലമ്പ്രദേശത്തിന്റെ സൗന്ദര്യമായ കുറ്റിചെടികളും, പുല്‍കാടുകളും കരിഞ്ഞ് ഉണങ്ങിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് പ്രകൃതിയുടെ സൗന്ദര്യം വീക്ഷിക്കാന്‍ മലയുടെ മുകളില്‍ വാച്ച്ടവറും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ വന പ്രദേശം തുടങ്ങുന്ന ഭാഗത്ത് സര്‍ക്കാറിന്റെ കെട്ടിടവും മിനി വ്യൂ പോയിന്റും ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകരുടെ തിരക്കിനുസരിച്ച് ആവശ്യമായ വന പാലകരൊ, നിയമ പാലകരൊ ഇല്ലാത്തത് കുടുംബ സമേതമെത്തുന്നവര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. ടൂറിസത്തിന്റെ സാധ്യത പരിഗണിച്ച് കൊടികുത്തിമലയെ സൗന്ദര്യ വല്‍ക്കരിക്കണമെന്നാവശ്യം ഇവിടുത്തുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago