HOME
DETAILS

അഖിലേന്ത്യാ കാര്‍ഷിക വ്യവസായ വിദ്യാഭ്യാസ പ്രദര്‍ശനം ഏപ്രില്‍ ഒന്നിന്‌

  
backup
March 30, 2018 | 5:55 AM

%e0%b4%85%e0%b4%96%e0%b4%bf%e0%b4%b2%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%be-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%b5%e0%b5%8d%e0%b4%af


തൃശൂര്‍: തൃശൂര്‍ പൂരത്തോടനുബന്ധിച്ചു ഓരോ വര്‍ഷവും നടത്തിവരാറുള്ള അഖിലേന്ത്യാ കാര്‍ഷിക വ്യവസായ വിദ്യാഭ്യാസ പ്രദര്‍ശനം (തൃശൂര്‍ പൂരം പ്രദര്‍ശനം) ഇത്തവണ ഏപ്രില്‍ ഒന്നിനു ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ അഞ്ചു മുതലാണു സന്ദര്‍ശകര്‍ക്കു പ്രവേശനമനുവദിക്കുക. മെയ് 31 വരെ നീണ്ടുനില്‍ക്കും. രാവിലെ 10 മുതല്‍ രാത്രി ഒമ്പതു വരെയാണു പ്രദര്‍ശന സമയം. വടക്കുന്നാഥന്‍ ക്ഷേത്രത്തിന്റെ വടക്കു കിഴക്കു ഭാഗത്തായി നടക്കുന്ന പ്രദര്‍ശനം ഒന്നിനു വൈകിട്ട് അഞ്ചിനു പ്രദര്‍ശന ഗ്രൗണ്ടിലെ ഓഡിറ്റോറിയത്തില്‍ വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ അധ്യക്ഷനാകും. കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ മുഖ്യാതിഥിയാവും. സി.എന്‍ ജയദേവന്‍ എം.പി മുഖ്യ പ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ സുദര്‍ശന്‍, കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് എം.കെ മുകുന്ദന്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായ ടി.എന്‍ അരുണ്‍കുമാര്‍, കെ.എന്‍ ഉണ്ണികൃഷ്ണന്‍, കൗണ്‍സിലര്‍മാരായ എം.എസ് സമ്പൂര്‍ണ, കെ മഹേഷ് ആശംസകളര്‍പ്പിക്കും. 190 ല്‍ പരം സ്റ്റാളുകളും 60 ഓളം പവലിയനുകളുമാണു ഈ വര്‍ഷം പ്രദര്‍ശന നഗരിയില്‍ സജ്ജീകരിക്കുന്നത്.
ഐ.എസ്.ആര്‍.ഒ, ബി.എസ്.എന്‍.എല്‍, കയര്‍ ബോര്‍ഡ്, കേരള ഖാദി ഗ്രാമ വ്യവസായ അസോസിയേഷന്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ഐ ആന്‍ഡ് പി.ആര്‍.ഡി, വൈദ്യുതി ബോര്‍ഡ്, കേരള പൊലിസ്, എക്‌സൈസ് വകുപ്പ്, ജില്ലാ പഞ്ചായത്ത് കാര്‍ഷിക സര്‍വകലാശാല, ഹോമിയോ വകുപ്പ് തുടങ്ങിയവ പവലിയനൊരുക്കുന്നുണ്ട്. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിന്റെ പ്രത്യേക ആരോഗ്യ പവലിയനും ഗുരുവായൂര്‍ ദേവസ്വത്തിന്റെ പവലിയനുമുണ്ടാകും. ഇതിനു പുറമെ സ്വകാര്യ സ്ഥാപനങ്ങളുടെ പവലിയനുകളുമുണ്ട്. കുട്ടികള്‍ക്കായി വിനോദാപാധികളുടെ വിപുലമായ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ദിവസം തോറും വൈകിട്ടു നാടകമടക്കമുള്ള കലാപരിപാടികളും അരങ്ങേറും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു നല്‍കിവരുന്ന വാടക ഈ വര്‍ഷം 20 ലക്ഷം രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. വാഹന പാര്‍ക്കിംഗിനുള്ള നടത്തിപ്പവകാശവും ബോര്‍ഡിനാണെന്നു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാധാരണ ദിവസങ്ങളില്‍ 20 രൂപയും പൂരത്തോടനുബന്ധിച്ച മൂന്നു ദിവസങ്ങളില്‍ 30 രൂപയുമാണു പ്രവേശന ടിക്കറ്റിനു ഈടാക്കുക. എന്നാല്‍ ജി.എസ്.ടി വന്നതിനു ശേഷം പ്രദര്‍ശനത്തിനു നികുതിയിളവ് നല്‍കാന്‍ നഗരസഭക്കോ സംസ്ഥാന സര്‍ക്കാരിനോ അനുവാദമില്ലാത്ത സാഹചര്യമാണുള്ളത്. ജി.എസ്.ടി ബാധകമാണെങ്കില്‍ നിരക്കു വര്‍ധിപ്പിക്കേണ്ടി വരും. ഈ വര്‍ഷം ടിക്കറ്റ് സംവിധാനം പൂര്‍ണമായും കമ്പ്യൂട്ടറൈസ്ഡ് ആയിരിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. പ്രദര്‍ശന കമ്മിറ്റി ഭാരവാഹികളായ പി രാധാകൃഷ്ണന്‍, പ്രൊഫ. പി ചന്ദ്രശേഖരന്‍, ജി രാജേഷ്, കെ ബി ശശിധരന്‍, എം രവികുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

30 വർഷം, 3 അന്വേഷണ ഏജൻസികൾ, എന്നിട്ടും പ്രതികളില്ല, ഹിന്ദുത്വഭീകരത പുറത്തുകൊണ്ടുവന്ന മലേഗാവ് കേസും വഴിമുട്ടി, ബറാത്ത് ദിനവും വെള്ളിയാഴ്ചയും ഒന്നിച്ചുവന്ന ദിനത്തിലെ ആക്രമണം

National
  •  16 minutes ago
No Image

പുറ്റിങ്ങൽ ദുരന്തം;  സ്ഥിരം ജഡ്ജിയില്ല; വിചാരണ നീളുന്നു

Kerala
  •  20 minutes ago
No Image

പ്രസവം പണ്ട് 'കൂള്‍' ആയിരുന്നു; അഖില്‍ മാരാരുടെ പ്രസ്താവനക്കെതിരെ ഡോക്ടറുടെ പരാതി

Kerala
  •  20 minutes ago
No Image

ആവർത്തിക്കുന്ന വെടിക്കെട്ട് ദുരന്തം; എങ്ങുമെത്താത്ത അന്വേഷണങ്ങളും ശുപാർശകളും

Kerala
  •  31 minutes ago
No Image

'ഗുണ്ടായിസമാണെങ്കിൽ നടപടിയുണ്ടാകു'മെന്ന് താക്കീത്; ശ്രീലേഖയ്ക്കെതിരേ പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷൻ

Kerala
  •  34 minutes ago
No Image

മഞ്ചേശ്വരം മണ്ഡലം അവലോകന യോഗം; ബി.ജെ.പി ജില്ലാ അധ്യക്ഷയ്‌ക്കെതിരേ കടുത്ത വിമർശനം; വോട്ട് ചേർക്കുന്നതിൽ ജാ​ഗ്രത കുറവുണ്ടായി 

Kerala
  •  38 minutes ago
No Image

ഭരണഘടനാ ധാർമികത ചൂണ്ടിക്കാട്ടി മതപരമായ കാര്യങ്ങളിൽ ഇടപെടാനാകുമോ? ശബരിമല കേസിൽ സുപ്രിംകോടതിയിൽ ഇന്നും വാദം തുടരും

National
  •  43 minutes ago
No Image

ഈമാസം മാത്രം 150 പരാതികൾ; ലോൺ ആപ്പ് തട്ടിപ്പിനെതിരെ പൊലിസിന്റെ മുന്നറിയിപ്പ് 

Kerala
  •  an hour ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതികളുടെ ജാമ്യഹരജിയില്‍ വിധി ഇന്ന് 

Kerala
  •  an hour ago
No Image

മാറ്റമില്ലാതെ താപനില; മൂന്ന് മുതൽ നാല് ഡിഗ്രി വരെ ചൂട് ഉയരും; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് 

Kerala
  •  an hour ago