HOME
DETAILS

സഊദിക്ക് നേരെ വീണ്ടും യമന്‍ ഹൂതി മിസൈല്‍ ആക്രമണം; സഊദി സേന നിര്‍വീര്യമാക്കി

  
backup
March 30 2018 | 06:03 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b5%87%e0%b4%b0%e0%b5%86-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%af%e0%b4%ae

റിയാദ്: സഊദിയെ ലക്ഷ്യമാക്കി യമനിലെ വിമതര്‍ വീണ്ടും മിസൈല്‍ ആക്രമണം നടത്തി. അതിര്‍ത്തി പ്രദേശമായ ജിസാനിലെ ജനവാസ കേന്ദ്രം ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്തു വിട്ട മിസൈല്‍ സഊദി റോയല്‍ വ്യോമ പ്രതിരോധ സേന ആകാശത്ത് വെച്ച് തന്നെ തകര്‍ത്തു. വ്യാഴാഴ്ച്ച രാത്രി 9:35 ഓടെയാണ് ആക്രമണമുണ്ടായത്.  നിലം തൊടുന്നതിനു മുന്‍പ് തന്നെ തകര്‍ക്കാന്‍ കഴിഞ്ഞതിനാല്‍ ദുരന്തം ഒഴിവായി.

ഞായറാഴ്ച അര്‍ദ്ധ രാത്രി ഹൂതികള്‍ നടത്തിയ ഏഴു മിസൈലുകളുടെ കൂട്ടയാക്രമണത്തിന്റെ ചൂടാറുന്നതിനു മുന്‍പാണ് പ്രകോപിതരാക്കി മറ്റൊരു മിസൈല്‍ കൂടി സഊദിക്കെതിരെ ഇറാന്‍ അനുകൂല ഹൂതികള്‍ വിക്ഷേപിച്ചത്.

 ഇന്നലെ വിക്ഷേപിച്ച മിസൈല്‍ ഇറാന്‍ അനുകൂല യമനിലെ ഹൂതികള്‍ യമന്‍ അതിര്‍ത്തിയിലെ ഇവരുടെ ശക്തി കേന്ദ്രമായ സഅദ ഗവര്‍ണറേറ്റില്‍ നിന്നാണെന്നും ജിസാനില്‍ ജനവാസ മേഖല ലക്ഷ്യമാക്കിയാണ് മിസൈല്‍ വന്നതെന്നും സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി വ്യക്തമാക്കിയതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രകോപന പരമായ നടപടിക്ക് പിന്നില്‍ ഇറാന്‍ പിന്തുണയുള്ള ഹൂതികളാണെന്നും ഇറാന്‍ ആയുധങ്ങളാണ് ഹൂതികള്‍ ഉപയോഗിക്കുന്നതെന്ന് നേരത്തെ തന്നെ തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഐക്യ രാഷ്ട്ര സഭയുടെ തീരുമാനത്തിനെതിരെയുള്ള വ്യക്തമായ ലംഘനമാണിതെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
       അതേസമയം, ഹൂതികളുടെ തുടര്‍ച്ചയായുള്ള പ്രകോപനം മേഖലയെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് കൊണ്ടെത്തിക്കുമെന്ന ആശങ്കയുയര്‍ന്നു.  സഊദി തലസ്ഥാന നഗരിയടക്കം നാലു നഗരികള്‍ക്കെത്തിയ ഞായറാഴ്ച്ച നടന്ന കൂട്ട മിസൈല്‍ ആക്രമണത്തിനെതിരെ ലോക രാജ്യങ്ങള്‍ അപലപിച്ചു സഊദിക്കനുകൂലമായി നിലകൊണ്ടതിനു പിന്നാലെ തന്നെ വീണ്ടും മിസൈല്‍ ആക്രമണം നടത്തിയതാണു കൂടുതല്‍ ആശങ്കക്കിടയാക്കുന്നത്. ഐക്യ രാഷ്ട്രസഭ രക്ഷാ സമിതി ബുധനാഴ്ച്ച ശക്തമായ സംഭവത്തെ അപലപിച്ചിരുന്നു.

2015 ജൂണ്‍ ആറു മുതല്‍ ഇതുവരെ 104 ബാലിസ്റ്റിക് മിസൈല്‍ സഊദിയിലേക്ക് യമനിലെ ഇറാന്‍ സഹായമുള്ള ഹൂതികള്‍ പ്രയോഗിച്ചതായാണ് കണക്കുകള്‍. എന്നാല്‍, ഒന്ന് പോലും നിലം തൊടാതെ ആകാശത്തു വെച്ച് തന്നെ തകര്‍ക്കുന്നതില്‍ സഊദി വ്യോമ പ്രതിരോധ സേനയും മിസൈല്‍ വേധ സംവിധാനവും വിജയിച്ചതിനാല്‍ കനത്ത ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കായികമേളയിലെ പോയിന്റെ വിവാദം; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കി സ്‌കൂള്‍ അധികൃതര്‍ 

Kerala
  •  a month ago
No Image

‌കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ വംശീയ അധിക്ഷേപം; കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍റെ പരാമര്‍ശം വിവാദത്തില്‍

National
  •  a month ago
No Image

പത്തനംതിട്ടയില്‍ ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും

Kerala
  •  a month ago
No Image

ഓൺലൈൻ ട്രേഡിം​ഗ് തട്ടിപ്പ്; 13 ലക്ഷം കവ‍ർന്ന് വിദേശത്തേയ്ക്ക് മുങ്ങിയ പ്രതി കരിപ്പൂരിൽ പിടിയിൽ

Kerala
  •  a month ago
No Image

അബ്ദുറഹീമും ഉമ്മയും നേരിൽ കണ്ടു, 18 വർഷങ്ങൾക്ക് ശേഷം

Saudi-arabia
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

സ്‌കൂള്‍ കായിക മേള സമാപന ചടങ്ങിനിടെ പ്രതിഷേധം; പോയിന്റ് നിലയെ ചൊല്ലി സംഘർഷം

Kerala
  •  a month ago
No Image

മണിപ്പൂരില്‍ സി.ആര്‍.പി.എഫ്- കുക്കി ഏറ്റമുട്ടല്‍; 11 പേര്‍ കൊല്ലപ്പെട്ടു

National
  •  a month ago
No Image

മത്സ്യത്തൊഴിലാളികളെ ബാധിച്ചാല്‍ സീ- പ്ലെയിന്‍ പദ്ധതി എതിര്‍ക്കുമെന്ന് പിപി ചിത്തരഞ്ജന്‍ എംഎല്‍എ

Kerala
  •  a month ago
No Image

വയനാട് 13ന് പൊതുഅവധി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  a month ago