വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടികള്‍: യുവതിയെ റിമാന്‍ഡ് ചെയ്തു
കൊച്ചി: കലൂരില്‍ വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയതിന് പിടിയിലായ കലൂര്‍ കത്രികടവ് വട്ടേക്കാട്ടു റോഡില്‍ ജോസണ്‍ വീട്ടില്‍ മേരി ആന്‍ ക്ലമന്റിനെ(37) റിമാന്‍ഡ് ചെയ്തു. ഇന്നലെയാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്.
വ്യാഴാഴ്ചയാണ് യുവതിയെ പൊലിസ് പിടികൂടിയത്. ആറ് മാസം വളര്‍ച്ചയെത്തിയ ആറര അടി ഉയരമുള്ള ചെടികളാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്.
പൊലിസിന്റെ ചോദ്യം ചെയ്യലില്‍ സുഹൃത്ത് നല്കിയ കഞ്ചാവ് ചെടികളെന്നാണ് മേരി മൊഴി നല്‍കിയിരിക്കുന്നത്. ഈ സുഹൃത്തിനെ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍, മേരിക്ക് ലഹരി ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്നതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. വീടിന്റെ മുകളില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് ദിവസമായി നിരീക്ഷണം നടത്തിയതിന് ശേഷമാണ് പൊലിസ് ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തിയത്.
പൊലിസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ മേരിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മേരി ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയതിനെപ്പറ്റി മാതാവിന് അറിവുണ്ടായിരുന്നില്ലെന്ന നിഗമനത്തിലാണ് പൊലിസ്. യുവതിക്കെതിരേ എന്‍.ഡി.പി.എസ.് 22(ബി) പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."