HOME
DETAILS
MAL
ഇറാനെതിരേ യുദ്ധം ഉണ്ടായേക്കും: സല്മാന് രാജകുമാരന്
backup
March 31 2018 | 02:03 AM
റിയാദ്: ആണവപരിപാടി നിര്‍ത്തുന്നതിനായി ഇറാനെതിരേ ഏര്‍പ്പെടുത്തിയ സാമ്പത്തിക, രാഷ്ട്രീയ ഉപരോധങ്ങള്‍ വിജയിച്ചില്ലെങ്കില്‍ 15 വര്‍ഷത്തിനുള്ളില്‍ യുദ്ധം ഉണ്ടായേക്കുമെന്ന് സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പറഞ്ഞു.
അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന അദ്ദേഹം വാഷിങ്ടണ്‍ പോസ്റ്റിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൈനിക പോരാട്ടം ഒഴിവാക്കാന്‍ നാം വിജയിക്കേണ്ടത് അനിവാര്യമാണ്. സൈനികനീക്കം ഒഴിവാക്കാനായി ഇറാനുമേല്‍ അന്താരാഷ്ട്ര സമൂഹം ശക്തമായ സമ്മര്‍ദ്ദം ചെലുത്തണം.
ട്രംപിന്റെ മുന്‍ഗാമിയായ ഒബാമ ആണവകരാര്‍ ഉണ്ടാക്കിയതോടെ അവരുടെ ശക്തി വര്‍ധിക്കുകയാണുണ്ടായത്.
സിറിയയിലും ഇറാഖിലും ഇറാന് സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."