കൊളവയലിലെ തരിശിട്ട പാടത്ത് കൃഷിയിറക്കി വിജയം കൊയ്തു
കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്തില്‍ പെട്ട കൊളവയലിലെ വര്‍ഷങ്ങളായി തരിശായി കിടക്കുന്ന സ്ഥലത്ത് 22 യുവ കര്‍ഷകര്‍ ചേര്‍ന്നു രൂപം കൊടുത്ത പുഞ്ചകൃഷി കൂട്ടായ്മ വിളയിപ്പിച്ചെടുത്ത നെല്‍ കൃഷിയില്‍ നൂറുമേനി കൊയ്തു. പാരമ്പര്യ കര്‍ഷകര്‍ കൈയൊഴിഞ്ഞ പ്രദേശത്താണ് കൃഷിയിറക്കിയത്. 25 ടണ്‍ നെല്ലാണ് ഇതിലൂടെ ശേഖരിച്ചത്. സി.പി.സി.ആര്.ഐ, കേരള കൃഷി വകുപ്പ് എന്നിവയുടെ സഹകരണവും ലഭിച്ചു. പത്തേക്കര്‍ സ്ഥലം വരമ്പുകളില്ലാത്ത ഒറ്റ പ്ലോട്ടായാണ് കൃഷിക്കായി ഒരുക്കിയത്. തരിശുരഹിത കൊളവയല്‍ എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇവര്‍ പറഞ്ഞു.
മാങ്കൊപ്പ് കാര്‍ഷിക വികസന കേന്ദ്രത്തില്‍ നിന്നു വികസിപ്പിച്ചെടുത്ത 'ശ്രേയസ് ' എന്ന നെല്‍വിത്താണ് ഇവര്‍ പാകിയത്. 120 ദിവസം കൊണ്ടാണ് ഇതു കൊയ്യാന്‍ പാകമായത്. കേരളത്തില്‍ ആദ്യമായായാണ് കെ.വി.കെയുടെ ഡിസ്ക് ഫ്ളോ യന്ത്രം ഉപയോഗിച്ചു മണ്ണ് ഉഴുതു മറിച്ചതെന്നും പിന്നീട് പറ്റ്ലര് ഉപയോഗിച്ചു സ്ഥലം നിരപ്പാക്കിയതെന്നും ഈ യുവാക്കള്‍ പറഞ്ഞു. കൂടാതെ മണ്ണിന്റെ അമ്ലത്വം കളയാന്‍ 6000 കിലോ കുമ്മായവും 1000 കിലോ വേപ്പിന് പിണ്ണാക്കും ഉപയോഗിച്ചു.
കൊയ്ത്തിന്റെ ഉദ്ഘാടനം കെ. കുഞ്ഞിരാമന് എം.എല്‍.എ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."