ഉത്തരവാദിത്വപ്പെട്ടവര്‍ മൗനം വെടിയണം: കെ.എം.വൈ.എഫ്
കൊല്ലം: സംഘപരിവാര്‍ ഫാസിസം ഇന്ത്യന്‍ മതേതരത്വത്തിന്റെ അടിവേരറുക്കുമ്പോള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ മൗനം വെടിയണമെന്ന് കെ.എം.വൈ.എഫ് കുന്നത്തൂര്‍ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
അംബേദ്കര്‍ പോലും സവര്‍ണവല്‍ക്കരിക്കുകയാണ്. ദലിത് മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു.
വിശ്വാസി സമൂഹം മാന്യമായി വസ്ത്രം ധരിക്കണമെന്ന് മതപ്രബോധകര്‍ക്ക് ആവശ്യപ്പെടാന്‍ പറ്റാത്ത സാഹചര്യത്തിലേക്ക് കേരളീയ സമൂഹത്തിനുപോലും മാറ്റം വന്നിരിക്കുന്നു.
സംവരണ ആനുകൂല്യങ്ങള്‍ അട്ടിമറിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ മതേതര, നീതിനിഷേധ, അവകാശ പോരാട്ടങ്ങള്‍ക്ക് രാജ്യ സ്‌നേഹികള്‍ തയാറാകണമെന്ന് യോഗം വിലയിരുത്തി. കെ.എം.വൈ.എഫ് താലൂക്ക് പ്രസിഡന്റ് പോരുവഴി മുഹമ്മദ് ഖുറൈഷി അധ്യക്ഷനായി.
ജമാഅത്ത് ഫെഡറേഷന്‍ കുന്നത്തൂര്‍ താലൂക്ക് പ്രസിഡന്റ് പോരുവഴി ജലീല്‍ ഉദ്ഘാടനം ചെയ്തു.
കെ.എം.വൈ.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ജെ.എം നാസറുദ്ദീന്‍ തേവലക്കര, കുന്നത്തൂര്‍ താലൂക്ക് സെക്രട്ടറി കോട്ടൂര്‍ നൗഷാദ്, അര്‍ഷാദ് മന്നാനി, കെ.ഇ ഷാജഹാന്‍, റിയാസ് കാരാളി, സിദ്ധീഖ് പി.എച്ച്.എം, ഹാരീസ് പോരുവഴി, ബദറുദ്ദീന്‍ തേവലക്കര, ഷെമീര്‍ തെറ്റിക്കുഴി, ഷാജഹാന്‍, അബ്ദുല്‍ ലത്തീഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."