വ്യാജ വെളിച്ചെണ്ണക്കെതിരേ മില്ലുടമകള്‍
കോഴിക്കോട്: മായംചേര്‍ത്ത വെളിച്ചെണ്ണ ബ്രാന്റുകള്‍ അധികൃതര്‍ നിരോധിക്കുന്നുണ്ടെങ്കിലും പിറ്റേന്ന് തന്നെ മറ്റ് ബ്രാന്റുകളുമായി വ്യാജ വെളിച്ചെണ്ണകള്‍ വീണ്ടും വിപണിയിലെത്തുന്നത് വന്‍ഭീഷണിയാണെന്ന് കോക്കനട്ട് ഓയില്‍ മില്‍ ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ജനറല്‍ബോഡി യോഗം അഭിപ്രായപ്പെട്ടു. പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന വ്യാജ വെളിച്ചെണ്ണ വിതരണക്കാര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും സത്യസന്ധമല്ലാത്ത പരസ്യങ്ങള്‍ നല്‍കി വിപണി പിടിച്ചെടുക്കുന്ന തന്ത്രം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് രവി മാത്തോട്ടം അധ്യക്ഷനായി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് മൂത്തേടത്ത് മുഖ്യപ്രഭാഷണം നടത്തി.
ഫുഡ് സേഫ്റ്റി അസി. കമ്മിഷനര്‍ ഏലിയാമ്മ ക്ലാസ് നയിച്ചു. റഫീഖ് പറമ്പില്‍, നാസര്‍ തടമ്പാട്ടുതാഴം, ഇസ്മാഈല്‍ കാക്കൂര്‍, മുഹമ്മദ് കാരന്തൂര്‍, അലി കുറ്റ്യാടി, ഷാജി മേപ്പയൂര്‍, സജില്‍ വേങ്ങേരി, അബ്ബാസ് വടകര, റസാഖ് പുന്നക്കല്‍, പി മൊയ്തീന്‍ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."